0%

Chapter Title : ??കാലം കരുതിവച്ച പ്രണയം 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : vichu Read All Parts 460
ഇവനെയും കൊണ്ട് നടന്നതല്ലേ " പഠിക്കുന്ന സമയത്ത് ബുള്ളറ്റായിരുന്ന എന്റെ പടക്കുതിര പിന്നെ Duke കിട്ടിയപ്പോൾ ഇവനെ
പപ്പ ഉപയോഗിക്കാൻ തുടങ്ങി.ഞാൻ ബുള്ളറ്റിന്റെ ഹൈഡ്ലൈറ്റിൽ ഒന്നു തലോടിയ ശേഷം അതിൽ കയറി ഞാൻ കയറിയപാടെ നീനു ഓടി വന്ന് പുറകിൽ കയറി. കോളേജിന്റെ മെയിൻ ഗേറ്റ് കടന്ന് ബുള്ളറ്റ് അകത്ത് കയറിയപ്പോൾ അതിന്റെ ഗാംഭീര്യ ശംബ്ദം കേട്ട് എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ട്. ഞാൻ പാർക്കിംഗ് ഏരിയയിൽ ബൈക്ക് ഒതുക്കി. "ഞാൻ പറഞ്ഞില്ലെ സ്റ്റയിലായിരിക്കുമെന്ന്. " നീനു അവളുടെ പുരികം പൊക്കി കാണിച്ചു കൊണ്ട് പറഞ്ഞു. ഞാൻ അവളുടെ തലയ്ക്ക് ഒരു തട്ടും കൊടുത്ത് ഡിപ്പാർട്ട്മെന്റിലേക്ക് പോയി അവൾ ക്ലാസ്സിലേക്കും. "ഗുഡ് മോണിംഗ് " ഡിപ്പാർട്ട്മെന്റിലെ അദ്യാപകർ വിഷ് ചെയ്തപ്പോൾ ഞാനും തിരിച്ച് ഗുഡ് മോണിംഗ് പറഞ്ഞു. ടൈം ടേബിൾ നോക്കിയപ്പോഴാണ് സെക്കന്റ് പിരീഡ് സെക്കന്റ് ഇയറിന് എന്റെ സബ്ജക്ടാണെന്ന് മനസ്സിലായത് ... രണ്ടാമത്തെ പിരീഡിന്റെ സമയമായപ്പോൾ ഞാൻ ലാപ്ടോപ്പും ടെസ്റ്റും, സ്റ്റുഡന്റ് രജിസ്റ്ററുമെടുത്ത് ക്ലാസ്സിലേക്ക് തിരിച്ചു. "ഗുഡ് മോണിംഗ് സർ " ക്ലാസ്സിലെ കുട്ടികൾ ഒരുമിച്ച് എഴുന്നേറ്റ് അത് പറയുന്നത് കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീലാണ്. "ഗുഡ് മോണിംഗ്, പ്ലീസ് സിറ്റ്ഡൗൺ " നീനു ഇന്നലെ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ തന്നെ തളം കെട്ടി കിടന്നിരുന്നു. ഞാൻ നോക്കിയപ്പോൾ ആരതി എന്നെ ഇടക്ക് ഇടം കണ്ണിട്ട് നോക്കുന്നുണ്ട്. എനിക്കാണെങ്കിൽ മനസ്സിൽ ചെറിയൊരു ഭയം അവളെ ആദ്യം കണ്ട ദിവസം തന്നെ കയറി കൂടിയിരുന്നു. അവളുടെ നോട്ടം കാണുമ്പോൾ കയ്യും കാലും തളരുന്ന പോലെ , പക്ഷെ ഞാനവളുടെ

💬 Comments

View all comments