Chapter Title : ??കാലം കരുതിവച്ച പ്രണയം 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
അദ്യാപകനാണെന്ന ബോധം എന്നിലെ പ്രണയമെന്ന വികാരത്തെ തളർത്തിക്കൊണ്ടിരുന്നു.
ഞാൻ ലാപ്ടോപ്പ് പ്രെജക്ടറുമായി കണ്കറ്റ് ചെയ്ത ശേഷം ഹാജർ എടുത്തു. ശേഷം ക്ലാസ്റ്റെടുക്കാൻ ആരംഭിച്ചു. ഞാൻ നോക്കിയപ്പോൾ എന്തോ ആലോചിച്ച് മുഖത്ത് കൈയ്യും കൊടുത്ത് ഇരിക്കുന്ന ആരതിയെയാണ് കണ്ടത്. ഞാൻ എന്റെ കയ്യിലിരുന്ന ചോക്ക് കഷ്ണം അവളുടെ നേരെ എറിഞ്ഞു . അത് അവളുടെ ദേഹത്ത് വീണു, ഒരു ഞ്ഞെട്ടലോടെ അവൾ എന്നെ നോക്കി.
"എന്ത് ആലോചിച്ചിരിക്കുവാ ..... ക്ലാസ്സിൽ ശ്രദ്ധിക്ക് ...."
ഞാനതു പറഞ്ഞതും ഒരു ചമ്മിയ ചിരിയോടെ അവൾ എന്നെ നോക്കി. ഇതെല്ലാം കണ്ടു കൊണ്ടിരുന്ന ക്ലാസ്സിലെ മറ്റുള്ള കുട്ടികൾ അടക്കി ചിരിക്കുകയാണ്.
"എനി ഡൌട്ട്സ് ?"
ഞാൻ കുറച്ച് പഠിപ്പിച്ച ശേഷം എല്ലാവരോടും ചോദിച്ചു.
"'നോ സർ "
അങ്ങിങ്ങായി ചിലർ വിളിച്ചു പറഞ്ഞു.
" അപ്പൊ ഇന്നത്തേക്ക് നിർത്താം ഇന്റർവെല്ലിനുള്ള സമയമായി . "
ഞാനതും പറഞ്ഞ് നിവർത്തി വച്ചിരുന്ന പുസ്തകവും ലാപ്പും കയ്യിലെടുത്ത് ഡിപ്പാർട്ട്മെന്റിലേക്ക് പോയി.
അമ്മ തയ്യാറാക്കി തന്ന ഊണ് ഉണ്ടായിരുന്നത് കൊണ്ട് ഉച്ചയ്ക്ക് ക്യാന്റീനിൽ പോയില്ല. പഠിക്കുന്ന കാലത്തെ സ്വഭാവമാണ് എത്ര നേരത്തേ ഞാൻ ഇറങ്ങിയാലും അതിന് മുൻപ് അമ്മ ചോറുപൊതി റെഡിയാക്കി വയ്ക്കും, പിന്നെ അമ്മുടെ കൈപുണ്യമുള്ള ഈ ആഹാരത്തിന് മുൻപിൽ ഒരു ഹോട്ടലിലെ ആഹാരവും ഒന്നുമല്ല. അതിനുശേഷം തേർഡ് ഇയർ ക്ലാസ്സിൽ കയറി അവരെയൊക്കെ പരിചയപ്പെട്ടു .
വൈകിട്ട് പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോൾ നീനു എന്നെ കാത്തു നിൽക്കുകയാണ്.
"നേരത്തെ എത്തിയോ ?"
"ഇല്ല ചേട്ടാ ഇപ്പൊ എത്തിയെ ഉള്ളൂ "
ഞാൻ ബുള്ളറ്റ് എടുത്തതും
💬 Comments
View all comments