Chapter Title : ??കാലം കരുതിവച്ച പ്രണയം 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
അവൾ പുറകിൽ കയറി ഉടനെ തന്നെ ഞാൻ ഹെൽമറ്റ് നീനുവിന്റെ കയ്യിൽ കൊടുത്തു.
"എന്താ ചേട്ടാ , ഹെൽമറ്റ് തലയിൽ വയ്ക്ക് "
" ഒന്നാത് ക്ലാസ്സിൽ ഇത്രയും നേരം കുട്ടികളോടെ സംസാരിച്ച് തലവേദനയെടുത്ത് വട്ടായി ഇറങ്ങി വരുന്ന ഞാൻ ഇനി ഹെൽമറ്റ് കൂടെ തലയിൽ വച്ചാൽ ഉള്ള കിളികൂടെ പോകും ... നീ ഇത് കയിൽ വച്ചോ "
ഞാൻ അതും പറഞ്ഞ് ബുള്ളറ്റ് സ്റ്റാർട്ടാക്കി, പഴയ മോഡലായതു കൊണ്ട് ബുള്ളറ്റിൽ നിന്ന് വരുന്നത് ഒരു പ്രൗഡിയുള്ള ശംബ്ദമാണ് . ശബ്ദം കേട്ട് ക്ലാസ്സ് കഴിഞ്ഞ് പോകുന്ന കുട്ടികൾ ബുള്ളറ്റിനെയും ഞങ്ങളെയും നോക്കുന്നുണ്ട്.
ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ ആരതി ചിരിച്ചു കൊണ്ട് കൈകൊണ്ട് ഉഗ്രൻ എന്ന് ആംഗ്യം കാണിച്ചു.
"ചേട്ടാ , ആരതി ചേച്ചിക്ക് ഇഷ്ടപ്പെട്ടു കോട്ടോ ....."
ആരതിയെ കണ്ട നീനു അത് പറഞ്ഞപ്പോൾ എന്റെ ഉള്ളും വല്ലാതെ സന്തോഷിച്ചു . അത് ഒരു ചെറു പുഞ്ചിരിയായി മുഖത്ത് പ്രതിഫലിച്ചു.
..................
അങ്ങനെ ചില ആഴ്ചകൾ കടന്നുപോയി. കോളേജിലെ ചില പെൺകുട്ടികളുടെ കണ്ണുകൾ എന്റെ നേരെ പതിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. കോളേജിലെ ഏറ്റുവും പ്രായം കുറഞ്ഞ സാർ പിന്നെ അത്യാവശ്യം കാണാനും കൊള്ളാം ഈ കാരണങ്ങളാകാം അവരെ അതിന് പേരിപ്പിച്ചത്. പക്ഷെ എന്നെ തളർത്തിക്കൊണ്ടിരുന്നത് പഠിപ്പിക്കുമ്പോഴും അല്ലാത്ത സമയങ്ങളിൽ കോളേജിൽ വച്ച് കാണുമ്പോഴും ആരതി എന്നെ നോക്കുന്ന ആ നോട്ടമാണ്. അവളുടെ ആ കണ്ണുകൾ ആ നോട്ടം എന്റെ ശക്തി മൊത്തം വലിച്ചെടുക്കുന്നതായി എനിക്ക് തോന്നി. അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഉള്ള മരവിപ്പും
💬 Comments
View all comments