Chapter Title : ??കാലം കരുതിവച്ച പ്രണയം 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
തളർച്ചയും ദിവസം കൂടുന്തോറും കൂടി കൂടി വന്നു. കോളേജിൽ വച്ച് വിദ്യാർത്ഥി അദ്യാപക സൗഹൃദത്തിലുപരി മറ്റൊന്നിലേക്കും എന്റെയും ആരതിയുടെയും ബന്ധം വളർന്നില്ല ....
...................
ഒരു ദിവസം സെക്കന്റ് പിരീഡ് ഞാൻ സെക്കന്റ് ഇയറിന് ക്ലാസ്സെടുക്കുമ്പോഴാണ് ,
"സർ ആരതിക്ക് തലകറങ്ങുന്നൂന്ന് "
ക്ലാസ്സെടുത്തുകൊണ്ടിരുന്ന എന്നെ നോക്കി ആരതിയുടെ കൂട്ടുകാരി അഞ്ചന എണീറ്റു നിന്നു പറഞ്ഞു. വന്നപ്പോൾ തൊട്ട് ഞാനും ശ്രദ്ധിക്കുന്നുണ്ട് അവളിൽ ഒരു ക്ഷീണ ഭാവം ഒന്നിലും ശ്രദ്ധയില്ല.
ഞാൻ ആരതിയുടെ അടുത്തേക്ക് ചെന്നു.
"എന്തു പറ്റി ആരതി ...... രാവിലെ ഒന്നും കഴിച്ചില്ലേ ? "
"സർ അത്...."
അവളുടെ ആ മുത്തു നിന്ന് കാരണം ഞാൻ വായിച്ചെടുത്തു . അവൾ പ്രാതൽ കഴിച്ചിട്ടില്ല എന്ന്.
"രേവതി .... താൻ ഈ ബുക്ക് നോക്കി നോട്ട് പറഞ്ഞു കൊടുക്കണം ഇന്റർവെല്ലാകുമ്പോൾ എന്റെ ടേബിളിൽ ഈ ബുക്ക് എത്തിച്ചാൽ മതി, പിന്നെ എല്ലാരും സൈലന്റായി ഇരുന്ന് നോട്ട് എഴുതണം "
ഞാൻ ഇതും പറഞ്ഞ് രേവതിയുടെ കയ്യിൽ ബുക്ക് ഏൽപ്പിച്ചു.
"താൻ വാ "
ഞാൻ ആരതിയെ നോക്കി പറഞ്ഞ്
" സർ എങ്ങോട്ടാ ? "
"ഹോസ്പിറ്റലിലേക്ക് തനിക്ക് ഒരു ബോട്ടിൽ ട്രിപ്പ് കേറ്റാൻ അപ്പോ തന്റെ തലകറക്കമൊക്കെ പോകും. രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ വന്നതല്ലേ , താൻ വരുന്നുണ്ടോ ? "
ഞാനത് പറഞ്ഞപ്പോൾ ക്ലാസ്സിലെ കുട്ടികൾ ചെറുതായി ചിരിച്ചു. ഞാൻ അവളെയും കൂട്ടി ക്ലാസ്സിന് പുറത്തിറങ്ങി.
"സർ ഹോസ്പിറ്റലിൽ ഒന്നും പോകണ്ട ഞാൻ ഇന്റർവെല്ലിന് ക്യാന്റീനിൽ നിന്ന് എന്തെങ്കിലും വാങ്ങി കഴിക്കാം
💬 Comments
View all comments