Chapter Title : ??കാലം കരുതിവച്ച പ്രണയം 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
. "
ആരതി ഒരു പേടിയോടെ എന്നോട് പറഞ്ഞു.
"ആരതീ അല്ലങ്കിലും തന്നെ ഞാൻ ഹോസ്പിറ്റലിലൊന്നും കൊണ്ടുപോകുന്നില്ല. ഞാൻ വെറുതേ പറഞ്ഞതാ , അത് ക്ലാസ്സിലെ മറ്റുള്ളവർക്ക് മനസ്സിലായി തനിക്ക് പിടികിട്ടിയില്ല."
ഞാൻ ആരതിയെയും കൂട്ടി ക്യാന്റീനിൽ കയറി. അവൾക്ക് അപ്പവും മുട്ടക്കറിയും വാങ്ങി നൽകിയ ശേഷം ഒരു കട്ടനും വാങ്ങി ടേബിളിൽ ഞാൻ അവളുടെ ഓപ്പോസിറ്റ് ഇരുന്നു.
"എന്താ രാവിലെ വീട്ടിലൊന്നും ഉണ്ടാക്കീലേ ?"
" ദോശ ആയിരുന്നു "
ഞാൻ വാങ്ങി കൊടുത്ത അപ്പം കഴിക്കുന്നതിനിടയ്ക്ക് ആരതി പറഞ്ഞു.
"പിന്നെ താനെന്താ ഒന്നും കഴിക്കാതെ വന്നേ"
" അത് ....... രാവിലെ അച്ഛൻ എന്നെ വഴക്കു പറഞ്ഞത് കൊണ്ട് കഴിക്കാത്തതാ..."
"ആഹാ .... അത് കൊള്ളാല്ലോ എന്താ തന്നെ അച്ഛൻ വഴക്കു പറയാനുള്ള കാരണം "
"അത്........ , എന്റെ ഒരു അങ്കിൾ അമേരിക്കയിൽ സെറ്റിൽഡാ അവരുടെ പിടിപാട് വച്ചിട്ട് എനിക്ക് ഒരു കോഴ്സ് അവിടെ തരപ്പെടുത്തിയിട്ടുണ്ട്. ഞാൻ ഇവിടത്തെ പഠിപ്പ് ഉപേക്ഷിച്ച് അവിടെ പോയി പഠിക്കണമെന്ന് അച്ഛന് ഭയങ്കര വാശി. അവർ ടിക്കറ്റും വിസയുമൊക്കെ അയക്കാമെന്ന് പറഞ്ഞു. പക്ഷെ എനിക്ക് ഇഷ്ടം ഇവിടെ നിന്ന് പഠിക്കാനാ അത് പറഞ്ഞതിനാ അച്ഛൻ എന്നെ വഴക്കു പറഞ്ഞത്. "
ഒരു നാണം നിറഞ്ഞ ചിരിയോടെ അവൾ അത് പറഞ്ഞപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ഏതൊരു അച്ഛനും ആഗ്രഹം കാണും മക്കളെ വിദേശത്ത് വിട്ട് പഠിപ്പിക്കാനും ആ കാര്യം നാട്ടുകാരോട് വീമ്പ് പറയാനും .
"എന്താ സാറിന്റെ അഭിപ്രായം "
എന്റെ അഭിപ്രായം അറിയാനുള്ള ആകാംഷയിൽ ആരതി
💬 Comments
View all comments