Chapter Title : ??കാലം കരുതിവച്ച പ്രണയം 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
ഒരു മങ്ങലും ഏറ്റിട്ടില്ല എന്നറിഞ്ഞ ആ നിമിഷം , ട്രെയിനിന്റെ മുൻപിൽ നിന്ന ആ സമയം അവളുടെ ഫോൺ കോൾ എന്റെ മൊബൈലിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ ഇപ്പോഴത്തെ സന്തോഷം അനുഭവിക്കാൻ ഞാൻ ഭൂമിക്കു മുകളിൽ ജീവനോടെ ഉണ്ടാകില്ലായിരുന്നു.
സമയം രാത്രി 12.30 ആയിരിക്കുന്നു. റോഡിൽ ചില വഴിവിളക്ക് വെളിച്ചം മാത്രം, ചിലയിടത്ത് കുറ്റാകൂരിരുട്ടും .. രാത്രി മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന ചില ചരക്കുലോറികളല്ലാതെ മറ്റൊരുവാഹനവും റോഡിലില്ല അതുകൊണ്ട് തന്നെ എന്റെ ബൈക്ക് വേഗത്തിൽ കുതിക്കുകയാണ്.
ഒരു വളവ് തിരിഞ്ഞ് വന്ന ഒരു ചരക്കുലോറി എന്റെ ശ്രദ്ധയിൽപെട്ടില്ല. മനസ്സ് മുഴുവനും ആരതിയുടെ മുഖമായിരുന്നു . പെട്ടെന്ന് ആ ലോറി കണ്ടപ്പോൾ ഞാൻ ബൈക്ക് ബ്രേക്കിട്ടു പക്ഷെ എന്റെ വേഗതയ്ക്കൊത്ത് ബൈക്കിനെ നിയന്ത്രിക്കാൻ ഏനിക്കായില്ല ,അത് ആ ലോറിയിൽ ഇടിച്ചു. ഞാനെവിടേക്കോ തെറിച്ചു വീണു. ബോധം നഷ്ടമായി.
................
കണ്ണുകൾ തുറന്നപ്പോൾ ഞാൻ ഒരു ICCU റൂമിനുള്ളിലാണ്. ആ റൂമിൽ ഞാൻ മാത്രമേ ഉള്ളൂ പക്ഷെ എനിക്ക് വേദനയൊന്നും അനുഭവപ്പെടുന്നില്ല. ഞാൻ കട്ടിലിൽ നിന്ന് എണീറ്റു. പക്ഷെ എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചതു പോലെ ഒരു തോന്നൽ . റൂമിന്റെ ഉള്ളിലേക്ക് ഡോർ തുറന്ന് കയറി വന്ന ഒരു നേഴ്സ് എന്റെ ഉള്ളിലൂടെ കടന്ന് അപ്പുറത്തേക്ക്പോയി. ഞാൻ പേടിച്ച് എന്താണ് നടന്നതെന്ന് മനസ്സിലാവാതെ പെട്ടെന്ന് തിരിഞ്ഞു നോക്കി. അപ്പോഴാണ് ഞാൻ കണ്ടത് കട്ടിലിൽ എന്റെ ശരീരം കിടക്കുകയാണ് ഹോസ്പിറ്റൽ ഡ്രസ് ഒക്കെ ഇട്ട് വെന്റിലേറ്ററിന്റെ ഉപകരണങ്ങൾ വായിലൂടെ കടത്തിവിട്ടിരിക്കുന്നു. മുഖത്ത് ഓക്സിജൻ മാസ്ക് , കയ്യിലൂടെ ട്രിപ്പ്
💬 Comments
View all comments