0%

Chapter Title : ??കാലം കരുതിവച്ച പ്രണയം 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : vichu Read All Parts 460
നിന്നു . പക്ഷെ അവളില്ലാത്ത ആ ക്ലാസ് റൂം എന്റെ ഹൃദയത്തിൽ വേദന മാത്രം സമ്മാനിച്ചു. ഒരു പക്ഷെ എന്റെ ഇഷ്ടം അന്നേ ഞാനവളോട് തുറന്ന് പറഞ്ഞിരുന്നുവെങ്കിൽ അവൾ എന്നെ വിട്ട് ഭൂമിയുടെ മറ്റൊരു കോണിലേക്ക് പോകില്ലായിരുന്നു എന്നൊരു തോന്നൽ എന്റെ മനസ്സിൽ കയറി കൂടി. അവളുടെ ആ നോട്ടം അത് വീണ്ടും ഒന്ന് കാണാൻ ഞാൻ അതിയായി ആഗ്രഹിച്ചു..... "ജോലിയൊക്കെ ആയില്ലേ ഇനി ഒരു വിവാഹത്തിനെ കുറിച്ചൊക്കെ ആലോചിക്കാം " എന്ന വീട്ടുകാരുടെ വാക്കുകൾക്ക് കൃത്യ മറുപടി നീനു തന്നെ നൽകി അവൾക്ക് എല്ലാം അറിയാമല്ലോ . എല്ലാം അറിഞ്ഞ എന്റെ പപ്പയും അമ്മയും ഒരു എതിർപ്പും പ്രകടിപ്പിച്ചില്ല. "നിന്റെ ജീവിതം, ഈ കാര്യത്തിൽ നിന്റെ ഇഷ്ടത്തിനും അഭിപ്രായത്തിനുമാണ് മുൻഗണന അതിൽ ഞാൻ ഇടപെടില്ല നിന്റെ ഇഷ്ടം പോലെ ചെയ്യുക. " നീനുവിന്റെ വാക്കുകളിലൂടെ എല്ലാം മനസ്സിലാക്കിയ പപ്പ എന്റെ തോളിൽ തട്ടി പറഞ്ഞു. .......... അങ്ങനെ മൂന്നു വർഷം കടന്നുപോയി. അവളുടെ ബാച്ച് കോളേജ് വിട്ട് പോയി പിന്നെയും പുതിയ ബാച്ചുകൾ കോളേജിൽ വന്നു. പക്ഷെ എന്റെ ഉള്ളിലെ അവളുടെ ഓർമ്മകൾക്ക് ഒരു മങ്ങലും സംഭവിച്ചില്ല. അവളെ കുറച്ച് അവളുടെ നാട്ടിൽ അന്വേഷിച്ചപ്പോഴെല്ലാം ' ഇതുവരെ മടങ്ങി വന്നിട്ടില്ല ' എന്ന എന്നെ വേദനിപ്പിക്കുന്ന വാർത്തയാണ് എനിക്ക് ലഭിച്ചത്.
................................................... ബൈക്കിന്റെ സ്പീഡ് കൂടുകയാണ് 80, 90, 100, ......... അങ്ങനെ ........... അവളെ കാണണം വിളിച്ചിറക്കിക്കൊണ്ട് വരണം എന്ന ചിന്ത മാത്രം. എത്രയും വേഗം അരുണിന്റെ വീട്ടിലെത്തണം . അവൾക്ക് എന്നോടുള്ള സ്നേഹത്തിൽ

💬 Comments

View all comments