Chapter Title : ??കാലം കരുതിവച്ച പ്രണയം 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
സന്തോഷവുമില്ലല്ലോ? ആരതി ചേച്ചിയോട് കാര്യം പറഞ്ഞോ, ചേച്ചി എന്തു പറഞ്ഞു. "
ഉച്ചയ്ക്ക് എന്റെ അടുത്തു വന്ന നീനു കാര്യം തിരക്കി.
" ഞാൻ ഉച്ചയ്ക്ക് ശേഷം ലീവെടുത്തു. നീ വരുന്നെങ്കിൽ ബാഗുമെടുത്ത് വാ ബാക്കിയൊക്കെ പിന്നീട് പറയാം. "
എന്റെ മനസ്സിലെ എന്തോ വിഷമം ഉണ്ടെന്ന് മനസ്സിലാക്കിയാകാം പിന്നെ വീട്ടിൽ എത്തുന്നതുവരെ നീനു ഒന്നും എന്നോട് ചോദിച്ചില്ല.
വീട്ടിലെത്തി ഞാൻ റൂമിൽ കയറി എന്റെ സങ്കടം മുഴുവൻ ഞാൻ കരഞ്ഞു തീർത്തു. അപ്പോഴാണ് ഞാൻ എത്രത്തോളം അവളെ സ്നേഹിക്കുന്നുണ്ടെന്നും ആ ആഴവും ഞാൻ മനസ്സിലാക്കിയത്.
"എന്താ ചേട്ടാ എന്തിനാ കരയുന്നത് ?.."
കരഞ്ഞു കൊണ്ട് ബെഡിൽ ഇരിക്കുന്ന എന്നെ കണ്ട നീനു ഒരു ആദിയോടെ ചോദിച്ചു. "
" അവൾ എന്നെ വിട്ട് പോയെടീ........... "
ഞാൻ പൊട്ടി കരഞ്ഞു കൊണ്ട് പഞ്ഞു.
"എന്താ ചേട്ടാ കാര്യം തെളിച്ച് പറ. "
അവളുടെ ആ ചോദ്യത്തിന് ഞാൻ നടന്ന കാര്യങ്ങൾ പറഞ്ഞു കൊടുത്തു.
"അപ്പൊ ആരതി ചേച്ചി വിദേശത്തേക്ക് പോയെന്ന് ഉറപ്പാണോ ?"
"ഉം...... ഇന്നലെയായിരുന്നു അവളുടെ ഫ്ളൈറ്റ് കാസ്സിലെ അവളുടെ കൂട്ടുകാരികൾ പറഞ്ഞതാ ......"
"ചേട്ടൻ വിഷമിക്കരുത് ആരതി ചേച്ചി തിരിച്ച് വരും ചേട്ടന് വേണ്ടി . ഞാനാ പറയുന്നത് അത് തെറ്റില്ല. "
നീനു അത് പറഞ്ഞപ്പോൾ അങ്ങനെ നടക്കണമെന്ന് ഞാനും മനസ്സുകൊണ്ട് ആഗ്രഹിച്ചു. എന്നിക്ക് വേണ്ടി അവൾ തിരിച്ചു വരും എന്ന വിശ്വാസത്തിലും പ്രതീക്ഷയിലുമായിരുന്നു പിന്നീടുള്ള എന്റെ ദിവസങ്ങൾ . തമ്മിൽ ഒരു കമ്യൂണിക്കേഷനും ഇല്ലാതെ അവൾ എന്റെ സ്വപ്നങ്ങളിൽ നിറഞ്ഞു
💬 Comments
View all comments