Chapter Title : ??കാലം കരുതിവച്ച പ്രണയം 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
വിദേശത്ത് എവിടയോ പഠിക്കാൻ കിട്ടിയെന്ന് , താൻ കുറച്ച് ദിവസമായില്ലേ ഇവിടെ വന്നിട്ട് . നല്ല പഠിക്കുന്ന ഒരു കൊച്ചായിരുന്നു ഡിപ്പാർട്ടിമെന്റിന് ഒരു ഡിസ്റ്റിങ്ഷൻ ഞാൻ പ്രതീക്ഷിച്ചതാ , അതു പോയി ."
ബിജു സാർ ഒരു തമാശ രൂപേണയാണ് എന്നോട് അത് പറഞ്ഞതെങ്കിലും എന്റെ നെഞ്ചിൽ ഒരു കത്തി കുത്തിയിറക്കിയ വേദനയോടെ ആ വാക്കുകൾ തുളച്ച് കയറി.
"സാറ് ......... സാറ് പറഞ്ഞത് സത്യമാണോ?"
ഞാൻ ഒരു മരവിപ്പോടെ സാറിനോട് ചോദിച്ചു.
"പിന്നല്ലാതെ , ഇപ്പോഴത്തെ പിള്ളേർക്ക് പുറത്ത് പോയി പഠിക്കാൻ അവസരം കിട്ടിയാൽ അത് മഹാഭാഗ്യമായി കാണുന്നവരാ , പിന്നെ കിട്ടിയ ചാൻസ് കളയുമോ?"
ബിജു സാറ് അത് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ പല സംശയങ്ങളും വന്നു മൂടി.
'അവൾക്ക് ഇവിടെ നിന്ന് പഠിക്കാനാണ് ഇഷ്ടം എന്നല്ലേ അന്ന് എന്നോട് പറഞ്ഞത് പിന്നെ അവൾ എന്തിനാകും പോയത് .അവളുടെ അച്ഛന്റെ നിർബന്ധം കാരണം അവൾ സമ്മതിച്ചതാകുമോ ? '
എന്റെ മനസ്സിൽ ഒരു കുറ്റബോധം വന്നു നിറഞ്ഞു .
'അന്ന് എന്റെ മനസ്സിലുള്ള ഇഷ്ടം തുറന്നു പറയേണ്ടതായിരുന്നു.'
സെക്കന്റിയർ ക്ലാസ്സിൽ ഞാൻ കയറിയപ്പോൾ അവളുടെ സീറ്റ് ഒഴിഞ്ഞ് കിടക്കുന്നു. അവളുടെ ചില കൂട്ടുകാരികളുടെ മുഖത്തും സങ്കടഭാവം ഞാൻ കണ്ടു. പക്ഷെ എന്റെ സങ്കടം ഞാൻ മനസ്സിൽ ഒതുക്കി. കോളേജിലെ പലരുടെയും
' എന്തുപറ്റി മൂഡ് ഓഫ് ആണല്ലോ? '
എന്ന ചോദ്യത്തിന് ' ചില ഫാമിലി മാറ്റേഴ്സ് ' എന്ന് കള്ളം പറഞ്ഞ് ഞാൻ ഒഴിഞ്ഞ് മാറി.
"എന്താ ചേട്ടാ എന്തുപറ്റി മുഖത്ത് ഒരു
💬 Comments
View all comments