Chapter Title : ??കാലം കരുതിവച്ച പ്രണയം 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
സമയമുമ്പോൾ വിവാഹം ആരെങ്കിലും എതിർത്താൽ നമുക്ക് വേറെ വഴി നോക്കാം "
ബൈക്ക് ഓടിക്കുന്നതിനിടയ്ക്ക് നീനു എന്റെ ചെവിയിൽ പറഞ്ഞു.
"ശരി മാഡം"
ഞാനതു പറഞ്ഞപ്പോൾ സ്ഥിരം തരുന്ന പോലെ എന്റെ തലയ്ക്കിട്ട് ഒരു കൊട്ടും തന്ന് അവൾ കുടുകുടാ ചിരിച്ചു.
"നീ ആരതിയെ കഴിഞ്ഞ ദിവങ്ങളിൽ എങ്ങാനും കണ്ടായിരുന്നോ ?"
"ഇല്ല, അതെങ്ങനാ .. എന്റെ ക്ലാസ്സും ആരതി ചേച്ചിയുടെ ക്ലാസ്സും രണ്ടും രണ്ട് കോണിലല്ലേ . പിന്നെ കാണുന്നത് ക്യാന്റീനിൽ വച്ചോ ബസ് സ്റ്റോപ്പിൽ വച്ചോ ആണ് അതും ചിപ്പോൾ മാത്രം. ചേട്ടൻ തിരക്ക് കൂട്ടണ്ട ഇന്ന് നേരിട്ട് കാണാമല്ലോ ? "
അങ്ങനെ കോളേജ് എത്തി ബൈക്ക് പാർക്കിംഗ് ഏരിയയിൽ ഒതുക്കി ഡിപ്പാർട്ട്മെന്റിലേക്ക് നടന്നു. ഒഴിഞ്ഞ സമയം കിട്ടുമ്പോൾ ആരതിയെ മാറ്റി നിർത്തി എന്റെ മനസ്സിലുള്ളത് പറയണം അതായിരുന്നു ചിന്ത മുഴുവൻ .
പക്ഷെ എന്നെ കാത്തിരുന്നത് മറ്റൊന്നായിരുന്നു.
ഞാൻ നേരെ ഡിപ്പാർട്ട്മെന്റിലെത്തി.
"ഗുഡ് മോണിംഗ് ബിജു സർ ."
കമ്പ്യൂട്ടറിൽ എന്തോ ചെയ്തു കൊണ്ടിരുന്ന ബിജു സാറിനെ നോക്കി ഞാൻ പറഞ്ഞു.
"ആ ഗുഡ് മോണിംഗ് നീരജ് "
" ഈ വാലുവേഷൻ ഡ്യൂട്ടി ആകെ മെനെക്കേടാണ് അല്ലേ സാറെ , വട്ടാകും ."
"താൻ ആദ്യമായതു കൊണ്ടാ ഇങ്ങനെ ശരിയായിക്കോളും . എന്തായാലും വാലുവേഷൻ ഡ്യൂട്ടി ഒക്കെ തീർന്നല്ലോ . തനിക്ക് നാല് ദിവസം അടുത്തടുത്ത് ഡ്യൂട്ടി ഉണ്ടായിരുന്നു അല്ലേ. "
"അതെ സർ "
" ആ പിന്നെ സെക്കന്റിയറിലെ ആരതിയുണ്ടല്ലോ അവൾ TC മേടിച്ചു പോയി .
💬 Comments
View all comments