0%

Chapter Title : ??കാലം കരുതിവച്ച പ്രണയം 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : vichu Read All Parts 460
എന്റെ മുഖത്ത് നോക്കി പറഞ്ഞ ശേഷം റൂമിൽ നിന്ന് പുറത്ത് പോയി. "പറയാം. " മനസ്സിൽ അതും ഉരുവിട്ട് ഞാൻ കിടന്നു. ................ അടുത്ത നാല് ദിവസവും എനിക്ക് പേപ്പർ വാലുവേഷന്റെ ഡ്യൂട്ടി ആയിരുന്നു അതുകൊണ്ട് കോളേജിൽ പോകാൻ സാധിച്ചില്ല മറിച്ച് വാലുവേഷൻ സെന്ററിലായിരുന്നു ഡ്യൂട്ടി. അതു കഴിഞ്ഞുള്ള ദിവസം എന്റെ സുഹൃത്ത് അരുണിന്റെ വിവാഹ നിശ്ചയമായിരുന്നു അന്ന് ഞാൻ ലീവെടുത്തു. "എന്നാടാ നിനക്ക് ഇങ്ങനെ ഒരു ദിവസം വരുക. " ചടങ്ങ് എല്ലാം കഴിഞ്ഞ് വൈകുന്നേരം ഒരുമിച്ച് അരുണിന്റെ കൂടെ അവന്റെ വീടിനടുത്തുള്ള കുളക്കരയിൽ ഇരിക്കുമ്പോഴാണ് അവൻ അത് എന്നോട് ചോദിച്ചത്. "ചിലപ്പോൾ ഉടനെ ഉണ്ടാകും" "അപ്പൊ .... നീ ആരെയെങ്കിലും നോക്കി വച്ചിട്ടുണ്ടോ? " അവന്റെ ആ ചോദ്യത്തിന് കുറച്ച് മാസങ്ങൾക്ക് മുൻപ് ആരതിയെ കണ്ടതു മുതലുള്ള കാര്യങ്ങൾ ഞാൻ പറഞ്ഞു കൊടുത്തു. " അപ്പൊ മിണ്ടാപ്പൂച്ച കലം ഉടച്ചു . നിന്റെ മനസ്സിൽ കയറി കൂടിയിട്ടുണ്ടെങ്കിൽ പള്ളിക്കാരി ചില്ലറക്കാരിയല്ല. നിന്റെ അനുജത്തി പറഞ്ഞത് തന്നെയാണെടാ ശരി . നീ അവളോട് സത്യം തുറന്നു പറയണം . " അവന്റെ ആ വാക്കുകൾ എനിക്ക് ഒന്നുകൂടെ ശക്തി പകർന്നു. അങ്ങനെ ആ ഒരാഴ്ച കടന്നു പോയി. തിങ്കളാഴ്ച ഞാൻ കാത്തിരുന്ന ദിവസം ആരതിയെ കാണണം സത്യം തുറന്നു പറയണം. ഞാൻ ആ ആഗ്രഹത്തോടെ രാവിലെ ഉറക്കം ഉണർന്നു. "ചേട്ടാ ഞാൻ പറഞ്ഞത് ഓർമമുണ്ടല്ലോ ... നിങ്ങൾ കോളേജിൽ വച്ച് പേമിച്ച് നടക്കണമെന്നല്ല ഞാൻ പറഞ്ഞത് . സ്നേഹം അത് നിങ്ങളുടെ മനസ്സിൽ സൂക്ഷിച്ചാൽ മതി

💬 Comments

View all comments