Chapter Title : ??കാലം കരുതിവച്ച പ്രണയം 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
മാത്രമാണ് ചിന്തിച്ചത്.
അവളുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടു. മറിച്ച് ഒരു വാക്കു പോലും പറയാതെ അവൾ ഉടനെ തിരിച്ചു പോയി. എനിക്ക് ഒന്നും അവളോട് അന്ന് പറയാൻ പറ്റിയില്ല നാവിന് വിലങ്ങ് ഇട്ട പോലത്തെ അവസ്ഥ ആയിരുന്നു.
.........
" നീനു നീ അന്ന് പറഞ്ഞത് ശരിയാണ് ഒരു പെണ്ണിനെ മറ്റൊരു പെണ്ണിന്റെ മനസ്സ് വായിക്കാൻ പറ്റൂ ....."
എന്റെ മടിയിൽ തലവച്ചു കിടന്ന നീനുവിന്റെ തലമുടികൾ തഴുകിക്കൊണ്ട് ഞാൻ പറഞ്ഞു ...
"എന്താ,.....എന്താ ചേട്ടന് പറ്റിയത് ? "
അവൾ ഞാൻ പറഞ്ഞത് മനസ്സിലാവാതെ എഴുന്നേറ്റിരുന്ന് എന്റെ മുഖത്ത് നോക്കി ചോദിച്ചു.
"ആരതി എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞു "
" ആഹാ ..... എന്നിട്ട് ചേട്ടൻ എന്തു പറഞ്ഞു ? "
അവൾ ആകാംഷയോടെ ചോദിച്ചു.
നീനുവിന്റെ ആ ചോദ്യത്തിന് ഞാൻ നടന്ന കാര്യങ്ങൾ അവളോട് പറഞ്ഞു.
" തുലച്ചു ... എല്ലാം തുലച്ചു. എന്താ ചേട്ടാ ......? ചേട്ടൻ എന്താ ഈ കാണിച്ചേ .... ചേട്ടന് ആരതി ചേചിയെ ഇഷ്ടമല്ല എന്നല്ലേ ആരതി ചേച്ചി വിജാരിക്കൂ ....... പൊട്ടൻ . "
ഇത്രയും പറഞ്ഞ് നീനു പിണങ്ങി തിരിഞ്ഞ് ഇരുന്നു.
" അത് നീനു, ...... അപ്പോ ....... മനസ്സിൽ അങ്ങനെ ....... തോന്നി ....."
" ഇനി ബബ്ബ ബ്ബാ അടിക്കണ്ട . ചേട്ടൻ ഇനി കോളേജിൽ പോകുന്ന ദിവസം ആരതി ചേച്ചിയുടെ മുഖത്ത് നോക്കി സത്യം തുറന്നു പറയണം അല്ലെങ്കിൽ ഞാൻ പറയും. "
നീനു ഒരു വാശിയോടെ
💬 Comments
View all comments