0%

Chapter Title : ??കാലം കരുതിവച്ച പ്രണയം 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : vichu Read All Parts 460
ഭയത്തോടെയും ദിവസങ്ങളായി പറയാൻ കരുതിച്ച കാര്യം പറയുന്നതിന്റെ ഒരു സംതൃപ്തിയോടു കൂടെയും അവൾ എന്നോട് ഇത് പറഞ്ഞു. അവളുടെ കണ്ണുകളിൽ നിന്ന് അളക്കാനാകാത്ത പ്രണയത്തിന്റെ തീവ്രത ഞാൻ മനസ്സിലാക്കി "(ചേട്ടാ ആ ചേച്ചിയുടെ കണ്ണുകളിൽ കണാം ചേട്ടനോടുള്ള ഇഷ്ടത്തിന്റെ അളവ്. നോക്കിക്കോ ആരതി ചേച്ചി തന്നെ വന്ന് ചേട്ടനോട് പറയും ചേട്ടനെ ഇഷ്ടമാണ് എന്ന്.) " അന്ന് നീനു എന്നോട് പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ തെളിഞ്ഞ് വന്നു. ആരതിയുടെ കണ്ണുകളിൽ നീനു അന്ന് പറഞ്ഞ പ്രണയം ഞാൻ കണ്ടു. ഒരു നിമിഷം ഞാൻ നിശ്ചലമായി . എന്റെ മനസ്സിൽ സന്തോഷവും ഈ ലോകം പിടിച്ചടക്കിയ സംതൃപ്തിയും വന്നു നിറഞ്ഞു. പക്ഷെ എന്റെ മനസ്സിലേക്ക് കടന്നുവന്ന ചില ചിന്തകൾ എന്റെ സന്തോഷത്തെ പൂർണ്ണമായും ഇല്ലാതാക്കി. "ആരതി തന്റെ മാനസിക അവസ്ഥ എനിക്ക് മനസ്സിലാകും , പക്ഷെ ഞാൻ തന്റെ അദ്യാപകനാണ് .... ഏതൊരു അദ്യാപകനും തന്റെ വിദ്യാർത്ഥികൾ ഏറ്റുവും ഉയരങ്ങളിലെത്തണമെന്നേ ആഗ്രഹിക്കൂ ...... അതുകൊണ്ട് താൻ ഇപ്പോൾ പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതി മറ്റൊന്നും മനസ്സിലിട്ട് താൻ തന്റെ ഭാവി നശിപ്പിക്കരുത്. അതുകൊണ്ട് താൻ ഈ കാര്യം എന്നോട് പറഞ്ഞില്ല എന്നു കരുതിയാൽ മതി. സോറി ആരതി .........." ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാൻ ആരതിയോട് എന്റെ മനസ്സിൽ അപ്പോൾ തെളിഞ്ഞു വന്ന കാര്യങ്ങൾ പറഞ്ഞു. അവളുടെ നല്ല ഭാവി ഉദ്ദേശിച്ചാണ് ഞാൻ അപ്പോൾ അങ്ങനെ പറഞ്ഞത്. അപ്പോൾ അങ്ങനെ പറയാനാണ് എന്റെ മനസ്സിൽ തോന്നിയതും . ആ നിമിഷം ഞാൻ ഒരു അദ്യാപകന്റെ സ്ഥാനത്ത് നിന്ന്

💬 Comments

View all comments