0%

Chapter Title : കാലം മായ്ക്കാത്ത ഓർമ്മകൾ പാർട്ട് 4

Author : kkstories Read All Parts 122

ചെയ്തു. രണ്ടു ദിവസത്തെ അലച്ചിലിൽ അവന്റെ വസ്ത്രങ്ങൾ അഴുക്ക് പിടിച്ചിരുന്നു. അവൻ ആ മുറിയിലുള്ള താൻ കേറിയതല്ലാത്ത ഒരു വാതിൽ കൂടി ശ്രെദ്ധിച്ചിരുന്നു അത് ബാത്ത് റൂം ആയിരുന്നു. അവൻ ബാത്ത് റൂമിൽ കയറി മുഖവും കയ്യും കാലും ഒന്നുകഴുകി ചെറുതായി വസ്ത്രത്തിലേ അഴുക്കുകൾ തുടച്ചു നീക്കുകയും ചെയ്തു. അവൻ വെളിയിൽ ഇറങ്ങുമ്പോൾ എല്ലാവരും അവരവരുടെ ബാഗുമായി വെളിയിൽ ഇറങ്ങിയിരുന്നു. സൂരജ് വരൂ നമുക്ക് ഇറങ്ങാം മാർട്ടിൻ സൂരജിനെ വിളിച്ചു. സൂരജ് മാർട്ടിന്റെ അടുത്തേക്ക് നടക്കുമ്പോൾ ഷാനു ഓടിവന്ന് പറഞ്ഞു എല്ലാവരും ഫോൺ തരാതെയാണോ പോകുന്നത്. പെട്ടെന്ന് ഓർത്തത് പോലെ അവർ ഓരോരുത്തരായി അവരവരുടെ ഫോണുകൾ ഷാനുവിനെ ഏല്പിച്ചു. സൂരജും ഫോൺ ഷാനുവിനെ ഏല്പിച്ചു. ഫീൽഡിൽ പോകുമ്പോൾ ഫോൺ ഉപയോഗിക്കാൻ പാടില്ല അത് കൊണ്ടാണ് ഷാനു സൂരജിനോട് പറഞ്ഞു. സൂരജ് മാർട്ടിനും അവിടെ നിന്നും ഇറങ്ങുമ്പോൾ സൂരജിന് നന്നായി വിശക്കുന്നുണ്ടായിരുന്നു. മാർട്ടിൻ ബാഗും തൂക്കി മുന്നിലും സൂരജ് പിന്നിലുമായി നടന്നു. മറ്റുള്ളവർ അവർക്ക് മുമ്പിൽ തന്നെ ഉണ്ടായിരുന്നു. വീണയും പ്രിയയും ഒരുമിച്ചും പ്രകാശ് ഒറ്റക്കും ആണ് പോകുന്നത് പ്രിയയുടെ ട്രെയിനർ വീണയാണ്. മർട്ടിൻ വേഗത്തിൽ നടന്ന അവരുടെ കൂടെ എത്തി സൂരജും പിന്നാലെ എത്തി.

അവർ എല്ലാവരും ബസ്റ്റോപ്പിലേക്കാണ് നടന്നെത്തിയത്. സൂരജിന്റെ വീട്ടിൽ ആരൊക്കെയുണ്ട് സൂരജിനെ കണ്ട വീണ ചോദിച്ചു. സൂരജ് : ഞാനും അമ്മയും പിന്നെ അനുജത്തിയും അച്ഛൻ മരിച്ചു പോയി.

പ്രിയ : എന്താ സൂരജിന്റെ അനുജത്തിയുടെ പേര്.

സൂരജ് : സൂര്യ

വീണ : സൂര്യ സൂരജ് കൊള്ളാം അവൾ എത്രാം ക്ലാസ്സിൽ

💬 Comments

View all comments