Chapter Title : കാലം മായ്ക്കാത്ത ഓർമ്മകൾ part 2
തോന്നി.അവൻ വേഗത്തിൽ ആ വെളിച്ചം കണ്ട സ്ഥലത്തേക്ക് നടന്നു. ഒടുവിൽ അവൻ ആ വെളിച്ചത്തിന് വളരെ അടുത്തെത്തി. പെട്ടെന്ന് ഒരു ടോർച് ലൈറ്റ് അവനു നേരെ വരുന്നത് അവൻ കണ്ടു. തന്റെ കയ്യിലുള്ള മൊബൈലിന്റെ വെളിച്ചം തന്റെ അടുത്തേക്ക് അയാളെ നയിക്കും എന്ന് മനസ്സിലാക്കിയ അവൻ പെട്ടെന്ന് തന്നെ തന്റെ കയ്യിലുള്ള മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് ഓഫ് ചെയ്തു. ആ ടോർച് ലൈറ്റ് ചുറ്റും ആർക്കോ വേണ്ടി പരത്തുന്നത് അവൻ കണ്ടു. ഇയാൾ ആരാണെന്നും താൻ തേടി വന്ന വെളിച്ചം എന്താണെന്നും മനസ്സിലാക്കാനായി അവൻ സുരക്ഷിമായ ഒരു സ്ഥലത്തേക്ക് ഇരുന്നു. ടോർച് ലൈറ്റിന്റെ ഉടമയെ അവൻ വ്യക്തമായി നോക്കി. അയാളുടെ വസ്ത്രം ഒരു പോലീസ് യൂണിഫോം ആണെന്ന് അവന്ന് തോന്നി. അവൻ ഒന്നു കൂടി അവൻ അയാളെ നോക്കി അതെ അയാൾ ഒരു ഫോറസ്റ്റ് ഗാർഡ് ആണ്. അവൻ ആ കെട്ടിടത്തിലേക്ക് നോക്കി അതെ അത് കാട്ടിലെ ഫോറസ്റ്റ് ടെന്റാണ്. അവൻ പതുക്കെ അവിടെ നിന്നും മാറി. ഇനി എങ്ങോട്ടെന്നില്ലാതെ നടന്നു. അപ്പോൾ നേരം ഏകദേശം വെളുത്ത് തുടങ്ങിയിരുന്നു. പെട്ടെന്ന് അവന്റെ ചെവികളെ ഭക്തിസാദ്രമാക്കികൊണ്ട് അമ്പലത്തിൽ നിന്നും പ്രഭാത കീർത്തനം കേൾക്കാൻ ആരംഭിച്ചു. അവന് ആ അമ്പലം അറിയാമായിരുന്നു. അവിടെ ചെന്നാൽ ഈ കാട്ടിൽ നിന്നും രക്ഷപെടാം എന്ന് തിരിച്ചറിഞ്ഞ അവൻ പാട്ട് കേട്ട ദിശയിലേക്ക് നടക്കാൻ ആരംഭിച്ചു. അവന്റെ നടത്തത്തിന്റെ ശബ്ദം കൊണ്ടാണെന്ന് തോന്നുന്നു ഏതോ ജീവികൾ കാട്ടിനിടയിലൂടെ പേടിച്ച് ഒടുന്നുണ്ടായിരുന്നു. ഇത് അവനിലും ഭയം ഉണ്ടാക്കി അവന്റെ നടത്തത്തിന്റെ കൂടി. അവൻ ഒടുവിൽ അമ്പലത്തിന്റെ
💬 Comments
View all comments