0%

Chapter Title : കാലം മായ്ക്കാത്ത ഓർമ്മകൾ part 2

Author : kkstories Read All Parts 111

അടുത്തുള്ള ചെറിയ റോഡിൽ എത്തി. അവൻ പതിയെ ഒരു ചെറിയ പൊന്തക്കാട്ടിൽ ഒളിച്ചു. ആരെങ്കിലും തന്നെ കണ്ടു തിരിച്ചയുന്നതിനെ അവൻ ഭയന്നു. ഏതായാലും ഇപ്പോൾ പോകുന്നത് പന്തിയല്ലെന്ന് അവന് തോന്നി. രാത്രി പുറത്തിറങ്ങി ഏതെങ്കിലും ബസിൽ കയറി നാടുവിടാൻ അവൻ തീരുമാനിച്ചു. അവൻ നേരം ഇരുട്ടാനായി കാത്തിരുന്നു. ഒടുവിൽ രാത്രി 8 മണിയോടെ അവൻ അവിടെ നിന്നും നടക്കാൻ ആരംഭിച്ചു. നല്ല ഇളം കാറ്റ് വീശുന്നുണ്ടായിരുന്നു. അവൻ നടന്ന് നടന്ന് ജംക്ഷൻ എത്തിയപ്പോൾ നേരം 10 മാണി ആയിരുന്നു. നേരെ വന്നാൽ ആരെങ്കിലും കാണുമെന്ന് കരുതി അവൻ പുരയിടങ്ങൾ കയറി വന്നത് കൊണ്ടാണ് ഇത്രയും വൈകിയത്. ലാസ്റ്റ് ബസും പോയിരുന്നു. ഇവിടെ നിന്നാൽ ആരെങ്കിലും കാണുമെന്ന് കരുതി അവൻ അടുത്തുള്ള പട്ടണത്തിലേക്ക് നടക്കാൻ തീരുമാനിച്ചു. ഏകദേശം 15 കിലോമീറ്റർ ഉണ്ട് പട്ടണത്തിൽ എത്താൻ. അവൻ പതിയെ നടക്കാൻ ആരംഭിച്ചു. ഏകദേശം 2 മണിയോടെ അവൻ പട്ടണത്തിൽ എത്തി. 3 മണിക്ക് വടക്കോട്ട് ഒരു ട്രെയിൻ ഉണ്ടെന്ന് അവന് അറിയാമായിരുന്നു. അവൻ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. അവന് നന്നായി വിശക്കുന്നുണ്ടായിരുന്നു.എന്തെങ്കിലും കഴിച്ചിട്ട് നേരത്തോട് നേരം കഴിഞ്ഞിരിക്കുന്നു. അവൻ കൗണ്ടറിൽ നിന്നും ഒരു എറണാകുളം ടിക്കറ്റ് വാങ്ങി. ഇനി അവന്റെ കയ്യിൽ തുച്ഛമായ പണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൻ അവിടെയുള്ള കടയിൽ നിന്നും ഒരു ചായയും വടയും വാങ്ങി കഴിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ട്രെയിൻ വന്നു.രാത്രിയായതിനാൽ ട്രെയിനിൽ അൽ വളരെ കുറവായിരുന്നു. അവൻ ഒരു വലിയ സീറ്റിന്റെ വിൻഡോകാടുത്തായി ഇരുന്നു. അവന് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. അവൻ പതിയെ മയങ്ങി.

💬 Comments

View all comments