Chapter Title : കാലം [യുയുത്സു]
വാശിയും പണ്ടത്തെക്കാൾ കൂടി കൊണ്ടിരുന്നു.എന്ത് ചെയ്യണം എന്ന് അറിയാതെ ശരിക്കും കുഴങ്ങി. പിന്നീട് ഞാൻ അമ്മയെയും രാഘവ് ചേട്ടനെയും നിരീക്ഷിച്ചപ്പോളായിരുന്നു. അവർ ആ സംഭവത്തിന് ശേഷം സംസാരിക്കാറില്ല എന്ന് മനസ്സിലായത്.അവരുടെ മനസ്സിനുള്ളിൽ വികാരങ്ങളുടെ തീവ്ര വെലിയേറ്റം സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.
കാരണം അവരുടെ മുഖത്തിന് പ്രേത്യേകിച്ചു വികാരങ്ങൾ ഒന്നും ഇല്ലാതെ നഷ്ടപെട്ടു പോയ സ്നേഹത്തിന്റെ വിരഹ ദുഃഖമായിരുന്നു. അങ്ങനെ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോയെങ്കിലും പരസ്പരം അവർ വായ തുറന്നില്ല.എനിക്ക് അതിൽ സന്തോഷവുയുണ്ടായിരുന്നു. കാരണം സ്വന്തം അമ്മ മറ്റൊരു യൂവവുമായി അടുക്കുന്നത് ഏതൊരു മകനെയും പോലെ എനിക്കും എതിർപ്പായിരുന്നു ഞാനതിൽ സന്തോഷിച്ചിരുന്നു. പക്ഷെ അന്നായിരുന്നു എന്നെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായത്.+ടു വിന് പഠിക്കുമ്പോൾ അന്ന് ടൂർ പോയി വന്നപ്പോൾ തിരിച്ചു പോകുന്ന വഴിക്ക് രാഘവ് ചേട്ടനും എന്റെ ഒപ്പം കൂടി.
ചേട്ടന്റെ വാടകവീടിന്റെ താക്കോൽ ടൂറിന് ഇടക്ക് എവിടെയോ കളഞ്ഞു പോയത്രേ.അങ്ങനെ രാത്രി സ്റ്റേ ചെയ്യാൻ എന്റെ വീട്ടിലേക്ക് വന്നു. കാളിങ് ബെൽ അടിച്ച് വാതിൽ തുറന്ന് എന്റെ ഒപ്പം രഘവ് ചേട്ടനെ കണ്ട അമ്മ ശരിക്കും ഞെട്ടി.ആ ഞെട്ടൽ ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്. അമ്മ നിശ്ചലമായി നിന്നപ്പോൾ ഞാൻ ചേട്ടനെ വീട്ടിലേക്ക് ക്ഷണിച്ചു.
ചേട്ടൻ അമ്മയുടെ തോളിൽ തട്ടി പോകുന്നത് ഞാൻ കണ്ടിരുന്നു.ഞാൻ കുളിച്ച് ഒരു ട്രൗസറും ബനിയനും ഉടുത്ത് ഭക്ഷണം കഴിക്കാൻ ഇരുന്നു.ചേട്ടന്റെ ഷർട്ട് എല്ലാം ടൂർ പോയി മുഷിഞ്ഞതു കൊണ്ട് അമ്മ അലമാരയിൽ വച്ചിരുന്ന അച്ഛന്റെ പഴയ ഷർട്ടും മുണ്ടും ഉടുക്കാൻ കൊടുത്തു. എനിക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല താനും.
💬 Comments
View all comments