Chapter Title : കാലം [യുയുത്സു]
അന്ന് അമ്മ ഞങ്ങൾക്ക് ഭക്ഷണം വിളബി തരുബോഴും ചേട്ടൻ അമ്മയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നെങ്കിലും തിരിച്ചു അമ്മയുടെ ഭാഗത്ത് നിന്ന് ഒരു മറുപടിയും ഉണ്ടായില്ല.യാത്രഷീണം ഉള്ളത് കൊണ്ട് തന്നെ ഞങ്ങൾ കിടക്കാനുള്ള ശ്രെമം നടത്തി.എന്റെ റൂമിൽ എന്റെ ബെഡിൽ എനിക്ക് അപ്പുറത്തായി ചേട്ടനും കിടന്നു . അമ്മ അപ്പുറത്തെ മുറിയിലും.അധികം സംസാരിച്ചില്ല ഞങ്ങൾ പെട്ടന്ന് തന്നെ ഉറക്കത്തിൽ പെട്ടു.ഒരു ഗാഡ നിദ്ര.
"മഞ്ഞു മൂടിയ പ്രദേശം ചുറ്റും കോടമഞ്ഞ് നിറഞ്ഞിരിക്കുന്നു.അതിന്റെ തണുപ്പും വെള്ള പുക തൂവൽ കെട്ടുകൾ പോലെ ചുറ്റും പരന്ന് ഒഴുകുന്നു.
ഞാൻ പച്ച പുല്ല് നിറഞ്ഞ കുന്നിന്നു മുകളിൽ പ്രകൃതിയുടെ സൗന്ദര്യവും മഞ്ഞിന്റെ തണുപ്പും ആസ്വദിച്ച് നടന്നു പോവുമ്പോൾ കുറച്ച് അകലെ ഒരു സ്ത്രീയും പുരുഷനും പരസ്പരം കെട്ടി പിടിച്ചു നിൽക്കുന്നത് കണ്ടത്. ഞാൻ അവരുടെ അടുത്തേക്ക് നടന്നു.അടുത്തെത്തെത്തിയതും ഞാൻ ശരിക്കും ഞെട്ടി അത് അമ്മയും രാഘവ് ചേട്ടനും അമ്മയും ആയിരുന്നു.ദേഷ്യം സഹിക്ക വയ്യാതെ ഞാൻ "അമ്മേ...." എന്ന് ഉറക്കെ വിളിച്ചു.
അവർ എന്നെ നോക്കി അമ്മ പേടിച്ചു വിറച്ചു. പക്ഷെ അമ്മയുടെ കൈയും പിടിച്ച് ചേട്ടൻ അമ്മയെയും കൊണ്ട് ഓടി.ഞാൻ പിന്നാലെയും ഓടി.പക്ഷെ അവരുടെ പിന്നാലെ എനിക്ക് വേഗത്തിൽ ഓടാൻ കഴിഞ്ഞില്ല. എന്റെ കാലുകൾക്ക് വേഗത കുറവായിരുന്നു. അവർ ഓടി അകന്നു.കോടമഞ്ഞിനുള്ളിൽ അവർ മറഞ്ഞു .
അമ്മേ..... അമ്മേ.... എന്ന് വിളിച്ച് ഞാൻ പുറകേ ഓടിയെങ്കിലും ചുറ്റും ഓടി നടന്നെങ്കിലും അമ്മേ എന്ന് വിളിച്ചു കൊണ്ട് ഓളിയിട്ടു കരഞ്ഞു കൊണ്ട് ചുറ്റും ഓടി നടന്നെങ്കിലും അമ്മയെ ഞാൻ കണ്ടില്ല. തളർന്നപ്പോൾ നിന്നു.കിതച്ചു.അപ്പോഴാണ് കോട മഞ്ഞിനുള്ളിൽ നിന്ന്
💬 Comments
View all comments