0%

Chapter Title : കാലം [യുയുത്സു]

Author : Kambikathakal Read All Parts 1.1K

ഒപ്പം കൂടി. പിന്നീട് ഞങ്ങളുടെ ദിവസങ്ങളായിരുന്നു. അവള് കൂടെ ഉള്ളത് കൊണ്ട് ഞാൻ വിഷമങ്ങൾ പതിയെ മറന്നു തുടങ്ങി.എന്റെ വിഷമങ്ങൾ മാറാൻ അവളുടെ കണ്ണുകളിൽ ഒന്ന് നോക്കിയാൽ മാത്രം മതിയായിരുന്നു.

പിന്നീടുള്ള ദിവസങ്ങളിൽ എപ്പോഴോ അവൾ പൂർണമായി എനിക്ക് തന്നു.അങ്ങനെ ഞങ്ങൾ പരസ്പരം തികച്ചും ഒന്നായി.ഇടക്കൊക്കെ അമ്മയെ വല്ലാതെ മിസ്സ്‌ ചെയ്യുമ്പോൾ മാത്രം അമ്മയെ വിളിക്കും അന്ന് ഇന്നത്തെ പോലെ മൊബൈൽ ഒന്നും ഇല്ലല്ലോ...

അതോണ്ട് വല്ലപ്പോഴും ഫോൺ ബൂത്തിൽ ചെന്ന് കുറച്ചു സംസാരിക്കുംഅമ്മ എന്തോ സംസാരിക്കണമെന്ന് പറയും വീട്ടിൽ വരണം എന്നൊക്കെ പറയും പക്ഷെ പൈസ കഴിഞ്ഞെന്ന് പറഞ്ഞ് വേഗം കട്ടും ചെയ്യും.

അങ്ങനെ ഞങ്ങളുടെ കോളേജ് കാലം അവസാനിച്ചു. നീണ്ട മൂന്ന് കൊല്ലം മൂന്നു ആഴ്ച്ച പോലെയേ എനിക്ക് തോന്നിയുള്ളു. ഇനിയിപ്പോ വീട്ടിലേക്ക് പോയേ പറ്റു.കഴിഞ്ഞ മൂന്ന് കൊല്ലം ഞാൻ അമ്മയെ കണ്ടിട്ടില്ല.ബാഗിനുള്ളിൽ ഡ്രസ്സും പുസ്തകങ്ങളൊക്കെ കുത്തി തിരുകി പിറ്റേ ദിവസം പോവാൻ റെഡി ആയി അന്ന് ഞാൻ കിടന്നുറങ്ങി.

"ചേട്ടാ.....................!!!!""

ഞാൻ കണ്ണു തുറന്നു. ഈ സ്വപ്നം ഞാൻ ഇടക്ക് ഇടക്ക് കാണുന്നുണ്ടായിരുന്നു. എതാണീ കുട്ടി...? ഇടക്ക് ഇടക്ക് ഈ സ്വപ്നം കാണുന്നത്തിന്റെ കാരണം എന്താണെന്ന് ഞാൻ അന്നും ആലോചിച്ചു.എല്ലാവരോടും യാത്ര പറഞ്ഞു.സുഹൃത്തുക്കളോടും കോളേജിനോടും അങ്ങനെ യാത്ര പറഞ്ഞ് ആനിയേയും കൂട്ടി നാട്ടിലേക്ക് യാത്ര തിരിച്ചു.

ആ യാത്രയിൽ കഴിഞ്ഞ കാല സ്മരണകൾ മനസ്സിൽ തെളിഞ്ഞു വന്നു കൊണ്ടിരുന്നു. ഒരു സിനിമ കാണുന്നത് പോലെ. ഒരിക്കൽ പോലും രാഘവ് ചേട്ടന്റെ കാര്യം അമ്മയോട് ചോദിച്ചിട്ടില്ല.ചേട്ടൻ അവിടെ ഉണ്ടോ ഇല്ലയോ എന്ന് പോലും അറിയില്ല.

💬 Comments

View all comments