Chapter Title : കാലം [യുയുത്സു]
അങ്ങനെ മണിക്കൂറുകൾ കഴിഞ്ഞ് ട്രെയിൻ നാട്ടിലെത്തി. ആനിക്ക് ഇനിയും പോവാനുണ്ട് അവളോട് യാത്രയും പറഞ്ഞ് കവിളിൽ ഒരുമ്മയും കൊടുത്ത് ഞാൻ ട്രെയിൻ ഇറങ്ങി. അടുത്തുള്ള ബസ് സ്റ്റാൻഡിൽ നിന്ന് ബസ് കയറി. അങ്ങനെ ആ ബസ് യാത്രയും കഴിഞ്ഞ് നാട്ടിലെ ബസ് സ്റ്റോപ്പ് എത്തി ഞാൻ ഇറങ്ങി. നടന്ന് ഗേറ്റ് കടന്ന് കയറി.
അങ്ങനെ നീണ്ട മൂന്നു വർഷങ്ങൾക്ക് ശേഷം ഞാൻ വീട് കണ്ടു. വീട്ടിലേക്ക് നോക്കിയപ്പോൾ ഉമ്മറത്ത് അമ്മയും കൂടെ രാഘവ് ചേട്ടനും ആദ്യം ഞാനൊന്ന് സ്തംഭിച്ചു നിന്നു ഞാൻ മാത്രമല്ല അവരും. വരുന്ന കാര്യം ഞാൻ അമ്മയെ അറിയിച്ചിരുന്നില്ല. ഞാൻ പതിയെ നടന്നു. അങ്ങനെ വീടിന്റെ പടികൾ എത്തി. അമ്മ എന്നോട്
"കയറി വാ.. മോനേ എന്നു പറഞ്ഞു."
ഞാൻ പടികൾ കയറാൻ ഒരുങ്ങവേ ഒരു ചെറിയ കുഞ്ഞുടുപ്പിട്ട പെൺകുട്ടി. ഒരു രണ്ട് വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന കുട്ടി.വീടിനുള്ളിൽ നിന്ന് പുറത്തേക്ക് വന്നു.ഞാൻ ഇതാരാ എന്ന ചോദ്യഭാവേനെ അമ്മയെ നോക്കി. അമ്മയുടെ മുഖത്ത് എന്തോ ഒരു ഭയം കെട്ടി നിന്നു.അമ്മ അങ്ങനെ പതിയെ പറഞ്ഞു തുടങ്ങി..അമ്മ പറഞ്ഞത് എന്താണെന്ന് വച്ചാ
"ഞാൻ ബാംഗ്ലൂരിലേക്ക് പോയി കുറച്ചു കഴിഞ്ഞപ്പോ അമ്മ രാഘവ് ചേട്ടനാൽ ഗർഭം ധരിച്ചു. കുട്ടിയെ കളയാനും തോന്നിയില്ല രാഘ വ് ചേട്ടനെ ഉപേക്ഷിക്കാനും തോന്നിയയില്ലത്രേ..അവരുടെ പ്രണയം അത്ര തീവ്രമായിരുന്നുത്രേ....അങ്ങനെ ആ കുട്ടിയെ പ്രസവിക്കുകയും ചെയ്തു. അതിനു മുന്നേ രാഘവ് ചേട്ടൻ അമ്മയുടെ കഴുത്തിൽ താലി ചാർത്തുകയും ചെയ്തു.ഒരുമിച്ചുള്ള ജീവിതവും ആരംഭിച്ചു. എന്നോട് ഇത് പറയാൻ പലവട്ടം ശ്രെമിച്ചപ്പോഴൊക്കെ ഞാൻ കേൾക്കാൻ കൂട്ടാക്കിയിലത്രേ...."
💬 Comments
View all comments