0%

Chapter Title : കാലം [യുയുത്സു]

Author : Kambikathakal Read All Parts 1.1K

അങ്ങനെ അത് പറഞ്ഞു കഴിഞ്ഞ് അമ്മ നെടുവീർപ്പിട്ടു.എന്റെ മനസ്സിൽ കുറച്ചു നേരത്തേക്ക് ഒരു ശൂന്യത അനുഭവപെട്ടു. ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാൻ പാടില്ലാത്ത കാര്യം. സ്വന്തം അമ്മ മറ്റൊരുത്തനാൽ ഗർഭിണി ആയത്രേ.... ഞാൻ മറ്റുള്ളവരുടെ മുഖത്ത് എങ്ങനെ നോക്കും. എന്നുള്ളിലെ അപകർഷതാബോധം എന്നെ തളർത്തി കളഞ്ഞു. ആരും ഒന്നും മിണ്ടിയില്ല. എല്ലാവരും ആ നിൽപ്പ് നിന്നു. അവരാണെങ്കിൽ എന്റെ മറുപടിക്കായി കാത്തു നിന്നു. ഞാനാണെങ്കിൽ ഒന്നും മിണ്ടിയതുമില്ല. അങ്ങനെ ഞങ്ങളുടെ നിശബ്ദതയെ ഇല്ലാതാക്കി കൊണ്ട്.

"ചേട്ടാ.............."

എന്നുള്ള വിളി കേട്ടു.ഞാൻ ഇടയ്ക്കിടയ്ക്ക് കാണാറുള്ള സ്വപ്നത്തിലെ ആ വിളി. ഞാനപ്പോൾ സ്വപ്നതിലാണോ അല്ല...

"ചേട്ടാ.............." കുഞ്ഞു കുട്ടിയുടെ നിഷ്കളങ്കമായ വിളി.. ഞാൻ താഴേക്ക് നോക്കി...ഞാൻ ശരിക്കും ഞെട്ടി പോയി. സ്വപ്നത്തിൽ കാണാറുള്ള ആ രണ്ട് കുഞ്ഞു കൈകൾ എന്റെ നേരെ കൈ നീട്ടി നിൽക്കുന്നു. ഇത് സ്വപ്നമല്ല യാഥാർഥ്യമാണ്.പക്ഷെ ആ ഞെട്ടലിൽ നിന്ന് യാഥാർഥ്യത്തിലേക്ക് തിരിച്ചു വന്നു. എനിക്ക് ആ കുട്ടിയേയോ അമ്മയുടെ ബന്ധത്തെയോ അംഗീകരിക്കാനുള്ള മനസ്സ് എനിക്ക് അന്നുണ്ടായില്ല.എന്റെ നേരെ നീട്ടിയ ആ പിഞ്ചു കൈകളെ ഞാൻ തട്ടി അകറ്റി.പെട്ടന്ന് ആ തട്ടലിന്റെ വേഗത ആ കുഞ്ഞു ശരീരത്തിന് താങ്ങാൻ കഴിഞ്ഞില്ല. അവൾ നിലത്തു വീണു. പെട്ടന്നുള്ള വീഴ്ച്ചയിൽ അവൾ കരഞ്ഞു. അതും "അമ്മേ....." എന്ന് വിളിച്ചല്ലാ.....!!! മറിച്ച്

"ചേട്ടാ....." ന്ന് വിളിച്ച്.അമ്മ വേഗം ആ കുട്ടി യെ കോരി എടുത്തു. ഞാൻ അതൊന്നും ശ്രെദ്ധിക്കാതെ ഉള്ളിൽ വാശിയും ദേഷ്യവും പകയും വച്ച് അപ്പോൾ തന്നെ ഞാൻ തിരിച്ചിറങ്ങി.ഇനി ഇങ്ങോട്ടേക്കില്ലാ എന്ന് ഉറപ്പിച്ചു കൊണ്ട് തന്നെ... അമ്മ എന്നെ

💬 Comments

View all comments