Chapter Title : കാലം [യുയുത്സു]
"അമ്മു"എന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ട് ശരിക്കുള്ള പേര് അറിയുമില്ല ഞാൻ ചോദിച്ചിട്ടുമില്ല.
ആലോചിച്ച് ആലോചിച്ച് മനസ്സിനെ കഴിഞ്ഞകാലസ്മരണയിൽ മോചിതമാക്കിയത് താഴെ വിമാനം ഇറക്കിയപ്പോഴാണ്.അങ്ങനെ നീണ്ട വർഷങ്ങൾക്ക് ശേഷം കേരളത്തിൽ കാല് കുത്തി. അന്നത്തെ ദേഷ്യമോ വാശിയോ ഇപ്പോഴില്ല. അമ്മയോടുള്ള സ്നേഹവും അനിയത്തിയോടുള്ള വാത്സല്യവും മാത്രം.എയർപോർട്ടിൽ നിന്ന് ഇറങ്ങി ഞങ്ങൾ ടാക്സി വിളിച്ച് വീട്ടിലേക്ക് പുറപ്പെട്ടു
.ഏകദേശം ഒന്നര മണിക്കൂർ നീണ്ടയാത്ര. പോകുന്ന വഴിയേ ഒരു കാര്യം മനസ്സിലായി എന്നിക്ക് മാത്രമല്ല മാറ്റം ഈ നാടും മാറി.സ്കൂളും മാറി ഓട് മാറ്റി ബിൽഡിംഗ് ആക്കി. എല്ലാവർക്കും എല്ലാത്തിനും മാറ്റം. കാലത്തിന്റെ മാറ്റം അനിവാര്യമാണല്ലോ..
അങ്ങനെ വീട് എത്താറായി എന്റെ നെഞ്ചിടിപ്പിക്കും കൂടി. വീടിന്റെ ഗേറ്റിന് മുന്നിൽ വണ്ടി നിർത്തി. വർഷങ്ങൾക്ക് ശേഷം എന്റെ വീട്ടിലേക്ക് കാല് കുത്താൻ പോകുന്നു. എന്റെ ഭാര്യയും മക്കളാണെങ്കിൽ ആദ്യമായിട്ട്.തുറന്നു കിടക്കുന്ന ഗേറ്റ് കടന്ന് ഞാൻ അകത്തോട്ട് കയറി.
അന്നത്തെ പോലെ അല്ല വീട് പെയിന്റ് ഒക്കെ അടിച്ച് കുട്ടപ്പനാക്കിയിട്ടുണ്ട്.ഞാനും അമ്മയും മാത്രം ഉള്ളപ്പോ ഒരു സ്മാരകം പോലെ ആയിരുന്നു പഴയ പെയിന്റ് ഒക്കെ അടർന്നു പോയി പൂപ്പലും പിടിച്ച് ഒരു പഴയ സ്മാരകം ഇപ്പൊ ചുറ്റും നറച്ച് ചെടികൾ.
അമ്മു ചെടി പ്രാന്തിയാണെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.വീടിന് ചുറ്റും മനോഹരമായ പൂന്തോട്ടം.ഞാനുള്ളപ്പോൾ മഴ പെയ്തു മുളക്കുന്ന പുല്ലുകൾ അല്ലാതെ വേറെ ഒന്നും ഉണ്ടായിട്ടുമില്ല. ഉണ്ടാക്കിയിട്ടുമില്ല. പൂന്തോട്ടത്തിന് നടുക്കിൽ കരിങ്കൽ ഇട്ട പാതയിലൂടെ ഞാനും എന്റെ ഭാര്യയും മക്കളും നടന്നു.
വീട്ടിൽ അത്യാവശ്യം ആളുകൾ ഉണ്ടായിരുന്നു.അവളുടെ ഫ്രണ്ട്‌സ് തന്നെ കുറേ പേരുണ്ട്.അന്ന് ഇറങ്ങിയ പടികൾ ഓരോന്നായി
💬 Comments
View all comments