0%

Chapter Title : കാലങ്ങൾക്കപ്പുറത്തു നിന്നും [അമ്പിളിഅമ്മാവൻ]

Author : Kambikathakal Read All Parts 452

കുട്ടൂസ് എഴുന്നേറ്റിട്ടുണ്ടാകും, കുളിച്ചിട്ടു വേണം അവനു പാലുകൊടുക്കാൻ"

ഡ്രസ്സ് എല്ലാം നേരെ ആക്കി രശ്മി താഴേക്കിറങ്ങി, താഴേക്ക് എടുക്കാൻ വച്ചിരുന്നതെല്ലാം ഞാൻ എടുത്തു കൊടുത്തു.

രശ്മി കുളിക്കാൻ കയറിയ നേരത്തു. താഴേക്ക് എടുത്തുകൊണ്ടു വന്ന സാധനങ്ങൾ അടുക്കളപുറത്തു കൊണ്ട് വച്ച് പൊടി തട്ടിയെടുത്തു കൊണ്ടിരുന്നപ്പോൾ ആണ്, പഴയ ബുക്കുകൾ എടുത്തുകൊണ്ടു വന്നതിനിടയിൽ നിന്ന് ഓട്ടോഗ്രാഫ് നിലത്തേക്ക് വീണത്.

വെറുതെ എടുത്തു മറച്ചു നോക്കി, ഞുറുങ്ങു സാഹിത്യങ്ങൾ, വെഡിങ് കാർഡ് അയക്കാൻ മറക്കരുത്, രണ്ടുവരി കവിതകൾ എന്നിങ്ങനെയുള്ള പത്താം ക്ലാസ് കഴിയുമ്പോൾ ഉള്ള സ്ഥിരം ക്ളീഷേകൾ. ചുറ്റുവട്ടത്തുള്ളവർ ഒഴികെ പലരെയും മറന്നിരിക്കുന്നു. ചിലരെ എല്ലാം പിന്നീട് കണ്ടുമുട്ടിയിട്ടുണ്ട്, ചിലരുടെ മുഖങ്ങൾ പോലും മറന്നിരിക്കുന്നു.

എഴുതിയതിനേക്കാൾ ഏറെ എഴുതാനുള്ള പേജുകൾ ആണ് ബാക്കി. പൊടി പോകട്ടെ എന്നുകരുതി ഓരോ പേജുകൾ ആയി മറക്കാൻ തുടങ്ങി. അവസാന പേജ് അപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. പച്ച മഴികൊണ്ട് മനോഹരമായി എഴുതിയിരിക്കുന്നു.

"മനസ്സ് ...........................................................

പിടിതരാത്ത മരീചികയാണ്"

"ഓർമ്മകൾ...................................................

കെടാത്ത കനലുകൾ ആണ്"

"മറവി..............................................................

കനലുകളെ മറയ്ക്കുന്ന ചാരമാണ് "

"കാലം............................................................

പരിവർത്തനങ്ങളുടെ ഇന്ദ്രജാലമാണ്"

" മരീചിക മാഞ്ഞുപോയില്ലെങ്കിൽ

കനലുകൾ ചാരം മൂടിയില്ലെങ്കിൽ

ഇന്ദ്രജാലങ്ങളിൽ മയങ്ങിയില്ലെങ്കിൽ

വരുവാനുള്ള വഴികൾതെറ്റിയില്ലെങ്കിൽ”

ഒരുനാൾ …………………………………………………………………

ദേവി............

അതിനു താഴെ എപ്പോഴും അവൾ തൊടാറുള്ള വട്ടത്തിലുള്ള കറുത്ത സ്റ്റിക്കർ പൊട്ട്.

💬 Comments

View all comments