0%

Chapter Title : കാലൻ്റെ കൊലയറപാർട്ട് 1 [നന്ദകുമാർ]

വിരലായി ഞാൻ കട്ട് ചെയ്തെടുക്കും... നാളെത്തന്നെ രണ്ട് ലക്ഷം രൂപയും ഈ ബുള്ളറ്റിൻ്റെ ബുക്കും പേപ്പറും പോലീസ് സ്റ്റേഷൻ്റെ വാതിൽക്കലുള്ള പെട്ടിക്കടയിൽ നീ ഏൽപ്പിച്ചിരിക്കണം .. വേഗം വിരലെടുത്തോണ്ട് ചെന്നാൽ തയ്ച്ച് പിടിപ്പിക്കാം.. ബുള്ളറ്റ് ഞാനെടുക്കുന്നു. .. നീയീ വണ്ടിയെടുത്തോ.. ബുള്ളറ്റ്ഓണർഷിപ്പ് ട്രാൻസ്ഫർ ചെയ്യേണ്ട പേപ്പർ ഒന്നിച്ചുണ്ടാകണം.. എൻ്റെ പേര് മറക്കണ്ട ... കാലൻ സത്യൻ… നമ്മുടെ നായകൻ എത്തിക്കഴിഞ്ഞു. സ്റ്റാൻഡിൽ വച്ചിരുന്ന സ്റ്റാൻലിയുടെ ബുള്ളറ്റിലേക്ക് ഇറങ്ങിയത് പോലെ തന്നെ സ്റ്റൈലായി കയറി ക്യാപ്പ് ഒന്ന് ചരിച്ച് വച്ച് .. അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ .. കാലൻ സത്യൻ ..ബൈക്ക് പുഷ് സ്റ്റാർട്ട് ചെയ്ത് ചടുലമായ ഒരു നീക്കത്തോടെ റോഡിൽ ഇടത് കാൽ കുത്തി വട്ടം തിരിച്ച് ബുള്ളറ്റിൻ്റെ താളാത്മകമായ തഡ്.. തഡ്.. ശബ്ദം അവിടെ അവശേഷിപ്പിച്ച് കൊണ്ട് വന്ന വഴി പാഞ്ഞ് പോയി ..
വേദന കൊണ്ട് അമറിയ സ്റ്റാൻലി ഒറ്റക്കെ കൊണ്ട് വായിലെ കോട്ടൺ വേസ്റ്റ് വലിച്ച് പറിച്ചെറിഞ്ഞു. നാട്ടിൻ പുറത്തെ നന്മയായ രാഘവൻ ചേട്ടൻ അൽപ്പം മുൻപ് തന്നെ തെറി വിളിച്ച ASI സ്റ്റാൻലിക്ക് നേരിട്ട ദുര്യോഗത്തിൽ സഹതപിച്ചു.നിമിഷാർദ്ധം കൊണ്ട് നടന്ന ഈ സംഭവങ്ങൾ കണ്ട് സ്തംഭിച്ച് നിന്ന ജസിയോട് പറഞ്ഞു മോള് പൊയ്ക്കോ ഞാൻ സാറിനെ ഹോസ്പിറ്റലിൽ കൊണ്ടു പൊയ്ക്കോളാം.. ജസി അമ്പരപ്പ് മാറാതെ വീട്ടിലേക്ക് നടന്നു. സ്റ്റാൻലിയുടെ അറ്റ് പോയ ചെറുവിരൽ തപ്പിയെടുത്ത് ഐസ് നിറച്ച പ്ലാസ്റ്റിക് കവറിൽ ഇട്ട് ഒരു ഓട്ടോറിക്ഷ പിടിച്ച് രാഘവൻ ചേട്ടൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേക്ക് പാഞ്ഞു...കാലൻ സത്യൻ വന്ന TVS സമുറായി

💬 Comments

View all comments