0%

Chapter Title : കാലൻ്റെ കൊലയറപാർട്ട് 1 [നന്ദകുമാർ]

ബൈക്ക് അനാഥ പ്രേതം പോലെ വഴിയരികിൽ മറിഞ്ഞ് കിടന്നു. പരമേശ്വരൻ മുതലാളി തൻ്റെ PS കൈമളിന് ജസിയുടെ കാര്യം പരിഹരിക്കാൻ രാവിലെ തന്നെ നിർദ്ദേശം നൽകിയിരുന്നു. പത്തോളം ബാർ ഹോട്ടലുകളുടെ ഉടമയായ പരമേശ്വരൻ മുതലാളിക്ക് എല്ലാ ബാറിലും അലമ്പുണ്ടാക്കുന്നവരെ നിലയ്ക്ക് നിറുത്താൻ ബൗൺസർമാരുടെ ഒരു സംഘം തന്നെയുണ്ടായിരുന്നു. അവരിൽ പ്രധാനിയാണ് കാലൻ സത്യൻ.. നാടൻ ഭാഷയിൽ പറഞ്ഞാൽ കള്ള് മുതലാളിയുടെ നല്ല ഒന്നാം തരം ഗുണ്ടാ സെറ്റപ്പ്.. ബാറുകളിൽ വരുന്ന ഗുണ്ടകളെ ഒതുക്കാൻ അതിലും വല്യ ഗുണ്ട വേണം അതാണ് നമ്മുടെ കാലൻ സത്യൻ. മാനുഷികമായ യാതൊരു ദയാ ദാക്ഷിണ്യങ്ങളും ഇല്ലാത്ത ഒരു മുരടനാണ് ഈ സത്യൻ .. മദ്യപാനം വളരെ പരിമിതം.. നാക്കിനടിയിൽ വയ്ക്കുന്ന LSD സ്റ്റാമ്പാണ് മുഖ്യ ലഹരി.. എത്ര ലഹരിയായാലും കൺട്രോൾ പോകില്ല.. ചെറിയ നാടൻ പിസ്റ്റൾ ഒരെണ്ണം കയ്യിൽ കാണും .. പോലീസ് ചെക്കിങ്ങ് ഉണ്ടായാലും പിടിക്കപ്പെടാതിരിക്കാനായി പ്രത്യേകമായി നിർമ്മിച്ച ബൂട്ടിൻ്റെ ഉള്ളിലാണ് അത് സൂക്ഷിച്ചിരിക്കുന്നത്.. യാതൊരു സംവിധാനവും ഇല്ലാത്ത ഒരു നോക്കിയ ഫോൺ മാത്രം കൈവശമുണ്ടാകും.. കാലൻ സത്യൻ്റെ ഊരോ ശരിയായ പേരോ മുതലാളിക്കല്ലാതെ മറ്റാർക്കും അറിയില്ല..മുതലാളിയുടെ കൺവെട്ടത്ത് സത്യൻ അങ്ങനെ പോകാറില്ല..മുതലാളിയെ വലിയ ബഹുമാനമാണ് കാലന്.. . മുതലാളിക്ക് വേണ്ടി ചാകാനും കാലൻ തയ്യാർ..കൈമൾ ചേട്ടനാണ് സത്യനെ ശരിക്കും നിയന്ത്രിക്കുന്നത്. മുതലാളി പറഞ്ഞപ്പോൾ തന്നെ കൈമള് ചേട്ടൻ സത്യനെ വിളിച്ച് കാര്യം പറഞ്ഞു. ASI സ്റ്റാൻലി ഇടപെടുന്ന കേസായതിനാൽ സത്യൻ നേരിട്ട് ഓപ്പറേഷൻ ഏറ്റെടുത്തു. വണ്ടി പൊളിക്കുന്ന അജിത്തിൻ്റെ ജങ്ക് യാർഡിൽ നിന്നും ഓടുന്ന ഒരു അക്രി ബൈക്ക്

💬 Comments

View all comments