0%

Chapter Title : കാലത്തിന്റെ ഇടനാഴി 3 [? ? ? ? ?]

Author : കൊമ്പൻ Read All Parts 169

കുഴലിലൂടെ ഒഴുകുന്നുണ്ട് ആവി പോലെ ഒരു അതിന്റെ മുകളിൽ നിന്നും പോകുന്നതും ഞാൻ ആദ്യമായി കണ്ടു.”

“അതാണോ ഭാവിയിലേക്ക്, ഐ മീൻ മറ്റൊരു ടൈം ലേക്ക് നമ്മളെ എത്തിക്കുന്ന മെഷീൻ”

“അതെ”

“അച്ഛൻ അപ്പൊ ഭാവിയിലേക്ക് പോയതാണോ”

“അപ്പൊ എനിക്കറിയില്ലായിരുന്നു...”

“പക്ഷെ 2 ദിവസങ്ങൾക്ക് ശേഷം അച്ഛൻ തിരികെ വന്നപ്പോൾ അച്ഛന്റെ ഇടതു കൈ തളർന്നിരുന്നു”

“അതെങ്ങനെ.”

“അച്ഛൻ ഭാവിയിലേക്ക് പോകുന്നതിനു പകരം കാലചക്രത്തിന്റെ എതിർ ദിശയിലൂടെ സഞ്ചരിച്ചു വഴിതെറ്റി ഈ യുഗത്തിന്റെ ഭൂതകാലത്തിലേക്ക് ആണ് പോയത്.”

“അയ്യോ എത്ര അപ്പൊ വര്ഷം പിറകിലേക്ക് പോയിക്കാണും”

“1000”

“അയ്യോ 1000 വർഷമോ? അപ്പൊ എന്താണ് അവിടെ സത്യത്തിൽ നടന്നത്. അച്ഛന്റെ കൈക്കു എന്തു പറ്റിയെന്നു പറഞ്ഞില്ലേ?”

“അച്ഛൻ മെഷിനിന്റെ സഹായത്തോടെ എത്തപ്പെട്ടത് ഭൂതകാലത്തിലെ ക്രൂരനായ ഒരു രാജാവിന്റെ രാജ്യത്തായിരുന്നു… ക്രൂരനായ, നികൃഷ്ടനായ പല്ലവ രാജവേന്ദ്രൻ എന്ന രാജാവിന്റെ പല്ലവ പാടല ഗുപ്ത രാജ്യത്ത് .”

“അതാണോ പേര്…”

“അതെ, നമ്മൾ ഇപ്പോഴുള്ള ഈ സ്‌ഥലം പോലും അതിന്റെ ഭാഗമായിരിക്കും”

“അത്രക്കും വലുതാണോ”

“ഉം”

“അവിടെ ചെന്നപ്പോൾ അച്ഛന് മനസിലായി, ഇത് ഭാവികാലമല്ല മറിച്ചു ഇത് കാലചക്രത്തിന്റെ ഇരുണ്ട ഏതോ യുഗമാണ് എന്ന്…..

പക്ഷെ സമ്പൽ സമൃദ്ധിയും നോക്കെത്താ ദൂരെയുള്ള പാടങ്ങളും കൃഷിയും ചെറു കൊട്ടാരങ്ങളും ആനകളും കുതിരകളും കല്ലിൽ കൊത്തിയ അമ്പലങ്ങളും ശില്പങ്ങളും വലിയ പേരാൽ മരങ്ങളും മലകളുടെ മേലെയുള്ള ഗുഹക്ഷ്ത്രങ്ങളും സുന്ദരിമാരും എല്ലാം ഒത്തിണങ്ങിയ ഒരു രാജ്യം, പക്ഷെ ക്രൂരനായ രാജാവിന്റെ ശിക്ഷകൾ കടുപ്പം നിറഞ്ഞതതായിരുന്നു, ചെറിയ കുറ്റങ്ങൾക്ക് പോലും വലിയ ശിക്ഷ നല്കാൻ യാതൊരു മടിയുമില്ലാത്തവനായിരുന്നു രാജവേന്ദ്രൻ

അച്ഛൻ വരച്ചു തന്ന രൂപം വെച്ചു  ഞാനന്ന്  മനസിലാക്കിയെടുത്തു  6 അടിയിൽ കൂടുതൽ ഉയരവും അതിനൊത്ത  തടിയും അഭ്യാസിയുമായ ഒരു മൃഗതുല്യൻ ആയിരുന്നു ആ രാജ്യത്തെ അന്ന് ഭരിച്ചിരുന്നത് ”

“അച്ഛൻ ടൈം മെഷീൻ ഇല് നിന്നും കാലത്തിന്റെ ഇടനാഴിയിലൂടെ സഞ്ചരിച്ചു ആ രാജ്യത്തെ ഒരു വെള്ളച്ചാട്ടത്തിൽ ചെന്നാണ് വീണത് , അവിടെ നിന്നും ഒലിച്ചു ഒരു കരയിലേക്ക് അടിഞ്ഞു”

“അവിടെനിന്നു എങ്ങനെ രക്ഷപെടും, അച്ഛന് മനസിലായിക്കാണില്ലേ?

💬 Comments

View all comments