0%

Chapter Title : കാലത്തിന്റെ ഇടനാഴി 3 [? ? ? ? ?]

Author : കൊമ്പൻ Read All Parts 362

അച്ഛന്റെ കൈ അവർ സ്വീധനം ഇല്ലാതെയാക്കാൻ തീരുമാനിച്ചു”

“അയ്യോ, അച്ഛൻ അതിനെന്തു തെറ്റ് ചെയ്തു”

“ദുഷ്ട ശക്തിയോ മറ്റോ ആണോന്നു സംശയം ഉള്ളതുകൊണ്ടാണ് അച്ഛനെ അങ്ങനെ ശിക്ഷിച്ചത്, ഉറപ്പിച്ചിരുന്നുവെങ്കിൽ ശിരച്ഛേദമായിരിക്കും ശിക്ഷ”

“അത്രയ്ക്ക് നീചൻ ആണ് അല്ലെ ...”

“ഉം”

“അച്ഛന്റെ കൈ ചുട്ടുപഴുത്ത ചുറ്റിക കൊണ്ട് അവർ പലകുറി അടിച്ചു, എന്നിട്ടും ശിക്ഷ തീരാതെ അച്ഛനെ അവർ ഒരു ദിവസത്തോളം ജയിലിൽ കിടത്തി”

“കേട്ടിട്ട് വല്ലാതെ വിഷമം തോന്നുന്നു ...”

“എന്നിട്ട്, ജയിലിൽ നിന്നും താനെ അച്ഛൻ അപ്രത്യക്ഷൻ ആയി, തിരിച്ചു വീട്ടിലെ അതെ മുറിയിൽ എത്തി.”

“അതെങ്ങനെ ...”

“അത് പറഞ്ഞു തരാൻ കുറച്ചു കോംപ്ലിക്കേറ്റഡ് ആണ് , മെഷിനിൽ അതിന്റെ അൽഗൊരിതം ഒരു പ്രത്യേക രീതിയിൽ പ്രൈമ് നമ്പറുകൾ അടിസ്‌ഥാനപ്പെടുത്തി ഉണ്ടാക്കിയതാണ്.

തിരിച്ചു വരാനുള്ള സമയം അൽഗോരിതത്തിന്റെ ഭാഗമാണ് ”

“മനസിലായില്ല ...എന്നിട്ടെന്തുണ്ടായി ..?”

“തിരിച്ചെത്തിയ അച്ഛന്റെ കൈ വല്ലാതെ പഴുത്തു പോയിരുന്നു, കാലങ്ങൾക്ക് അപ്പുറത്തേക്ക് സഞ്ചരിക്കുമ്പോ ചോര പൊടിയാനോ മുറിവ് ദേഹത്ത് കാണാനോ പാടില്ല, പക്ഷെ അച്ഛന് ഇത് രണ്ടും വന്നത് കൊണ്ട്, ഇനി വീണ്ടും ഒരു യാത്ര സാധ്യമല്ലെന്നു മനസിലായി. അതിനുശേഷം ഞങ്ങൾ നാട്ടിൽ നിന്നും അയർലണ്ടിലേക്ക് ചേക്കേറി, രണ്ടു വർഷത്തിന് ശേഷം അച്ഛൻ അതെ മെഷീൻ വീണ്ടും അയർലണ്ടിൽ ഉണ്ടാക്കി, ഞാനും കൂടെ കൂടി.

ഒരു ദിവസം എന്നെ വിളിച്ചുകൊണ്ട് പറഞ്ഞു, മെഷീൻ ന്റെ അകത്തേക്ക് കയറി നില്ക്കാൻ.”

“ഞാനാകെ പേടിച്ചിരുന്നു. ഇനിയും ഭൂതകാലത്തിലേക്ക് പോകേണ്ടിവരുമോ എന്ന് സംശയിച്ചിരുന്നു...”

“ദേവാ ...നീ ഈ ലോകത്തു നിന്നും മറ്റൊരു ലോകത്തേക്ക്

💬 Comments

View all comments