Chapter Title : കാലത്തിന്റെ ഇടനാഴി 3 [? ? ? ? ?]
പോവുകയാണ്, ഈ ഫയൽ കയ്യിൽവെച്ചോളു, ഇതിൽ പറഞ്ഞിരിക്കുന്ന ഇലക്ട്രോണിക് നിർമാതാക്കളെ കണ്ടെത്തുക, അല്ലെങ്കിൽ അതിനു സമാനമായ മറ്റു നിർമാതാക്കളെ ആയാലും മതി. 18 മണിക്കൂറാളം നിനക്ക് കിട്ടും, അത് നീ വേണ്ട വിധം ഉപയോഗിക്കുക.”
“രാജ്യം ഏതാണ് അച്ഛാ..”
“ചൈന”
“അപ്പൊ അച്ഛൻ നേരത്തെ പോയത് ചൈന ആയിരുന്നോ” ഞാൻ സംശയത്തോടെ ചോദിച്ചു.
“അല്ല അന്ന് ആ മെഷീൻ വർക്ക് ആവുന്നുണ്ടായിരുന്നില്ല, അച്ഛൻ വര്‍ക്ക് ചെയ്യുമോ എന്ന് നോക്കാൻ പരീക്ഷിച്ചതായിരുന്നു, പക്ഷെ അതിനു കൊടുത്ത വില വലുതായിരുന്നു.”
“ഉം”
“ഞാനതിൽ കയറി കണ്ണടച്ചു നിന്നു, അച്ഛൻ വിവിധ വർണ്ണത്തിലുള്ള ദ്രവങ്ങൾ പല ഹോളുകളിൽകൂടെ മെഷീനിൽ ഒഴിച്ച് മെഷീൻ സ്റ്റാർട്ട്ചെയ്തു.
എനിക്ക് ഇലക്ട്രിക്ക് ഷോക്ക് ഏൽക്കുന്നുണ്ടായിരുന്നു, അതിന്റെ അളവ്കൂടി കൂടി വന്നു. ചെവിയിൽ ആകെമാനം ഒരു മുഴക്കംപോലെ തോന്നി. മൂക്കിലൂടെ ചോര വന്നു കൊണ്ടിരുന്നു. പക്ഷെ ഏതോ ഒരു കറുത്ത ഇടനാഴിയിലൂടെ അതിവേഗം പറക്കുന്ന പോലെ ഒരു തോന്നൽ ആയിരുന്നു എനിക്കപ്പോൾ, എന്റെയൊപ്പം ഒരു നീല പ്രകാശം എന്നെയും കൊണ്ട് ആ ഇടനാഴിയെ കീറി മുറിച്ചുകൊണ്ട് ഒരു മണലാരണ്യത്തിലേക്ക് ഞാൻ തെറിച്ചു വീണു.”
“ചൈനയിൽ മരുഭൂമി ഉണ്ടോ”
“ഉണ്ട്”
“ഞാൻ അവിടെ നിന്നും എണീറ്റ് നടന്നു തുടങ്ങി, എന്റെ കയ്യിലെ വാച്ച് നിന്ന് പോയിരുന്നു”
ജനവാസം ഒട്ടുമില്ലാത്ത പ്രദേശം തന്നെയാണ് ആ മരുഭൂമി, പക്ഷെ ധരാളം മാലിന്യങ്ങളും, ഇലക്ട്രോണിക്സ് അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കൂമ്പാരങ്ങളും നിറഞ്ഞിരുന്നു. എനിക്കതു കണ്ടപ്പോൾ ഭൂമിയുടെ 1000 വർഷങ്ങൾക്ക് ശേഷമുള്ള അവസ്‌ഥയാലോചിച്ചു വിഷമം വന്നു.
ഞാൻ സ്വല്പം കൂടെ നടന്നപ്പോൾ ആകാശത്തു നിന്നും ഒരു സ്പാര്ക്
💬 Comments
View all comments