Chapter Title : കാലത്തിന്റെ ഇടനാഴി 4 [? ? ? ? ?]
നോക്കിയപ്പോൾ, 1,2,3,5,7,9,11,13 എന്നിങ്ങനെ ആയിരുന്നു അതിലെ നമ്പറുകൾ, എനിക്കത് കണ്ടപ്പോള് ഒട്ടും മനസിലായില്ല.
ദേവൻ കൈയ് കഴുകി വന്നു എന്നോട് ചോദിച്ചു, അത് സമയം നോക്കാൻ ഉണ്ടാക്കിയതല്ല രതി.
“പിന്നെ.”
“പറഞ്ഞാ രതിക്ക് മനസിലാകില്ല വിട്ടേക്കു….”
“ദേവാ…”
“എന്തെ ….”
“എനിക്കൊരു കൂട്ടം ചോദിക്കാനുണ്ട് ...”
“മരണത്തിൽ നിന്നും പിന്തിരിപ്പിക്കും എന്ന് പറഞ്ഞില്ലേ ..”
“അതെ..”
“അത് സത്യമെങ്കിൽ ……
മരിച്ചവരെ ഒന്ന് എനിക്ക് കാണിച്ചു തരാൻ കഴിയുമോ.”
“അച്ഛനും അമ്മയും അല്ലെ”
“ഉം”
“ഏന്റെ മുറിവരെ വരുന്നോണ്ട് വിരോധമുണ്ടോ?”
“ഉഹും ഇല്ല..”
മുറി ചാരി വെച്ചോണ്ട് ഞാൻ ദേവന്റെ മുറിയിലേക്ക് നടന്നു, എന്റെ മനസ് നിറയെ എന്റെ അച്ഛനും അമ്മയും ആയിരുന്നു. 5 ആം വയസിൽ നഷ്ടപ്പെട്ടതാണ് എനിക്ക് രണ്ടാളെയും. ഓർക്കുമ്പോ എന്റെ കണ്ണിൽ നിന്നും വെള്ളം വരുന്നപോലെയൊക്കെ എനിക്ക് തോന്നി , ഇപ്പോൾ ചെറിയ രീതിയിൽ ആ സംഭവം മനസിലുണ്ട് അന്നൊരു ഞായറാഴ്ച ഞങ്ങൾ പുറത്തു പോവുകയായിരുന്നു …
അച്ഛൻ ഓടിച്ചിരുന്ന കാർ പാലത്തിൽ വെച്ച് ഒരു ടാങ്കർ ലോറിയുമായി ഇടിച്ചതു മാത്രം ഓർമയുണ്ട്. ഞാൻ തെറിച്ചു പുഴയിലേക്ക് വീണു. അച്ഛനും അമ്മയും ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു. അവരോടൊപ്പം മരിച്ചെങ്കിൽ എന്ന് ഒത്തിരി തവണ ആലോചിട്ടുള്ളതാണ്.
ദേവൻ അവന്റെ മുറിയുടെ അകത്തേക്ക്കയറി സാധനങ്ങൾ വെച്ചിരിക്കുന്ന കൂട്ടത്തിലെ ഒരു കറുത്ത പെട്ടി എടുത്തു.
അത്യാവശ്യം വലിപ്പം ഉണ്ട്. എന്നോട് ഒന്ന് പൊക്കി നോക്കാൻ പറഞ്ഞപ്പോൾ ഞാൻ തൊട്ടു നോക്കി , അനങ്ങുന്ന ലക്ഷണമില്ല.
ദേവൻ അതെടുത്തു, കൈയിലെ വാച്ചു രണ്ടു മൂന്നു വട്ടം തട്ടിയപ്പോൾ ഒരു
💬 Comments
View all comments