Chapter Title : കാലത്തിന്റെ ഇടനാഴി 4 [? ? ? ? ?]
ഇരുട്ടായി, ഞാൻ ദേവന്റെ കൈ മുറുകെ പിടിച്ച് കൊണ്ട് ഇരുന്നപ്പോൾ.
ഞങ്ങൾ ഇരുവരും പ്രകാശത്തിന്റെ വേഗതയിൽ എങ്ങോട്ടോ സഞ്ചരിക്കുന്നപോലെ തോന്നി. ഒരു നീലവെളിച്ചം ഞങ്ങൾ ഇരുവരെയും കൊണ്ട് ഒരു ഹോസ്പിറ്റലിൽ എത്തിച്ചു.
പുറത്തു പെയ്യുന്നുണ്ട്, ഞങ്ങൾ ഹോസ്പിറ്റലിന്റെ അരികിൽ ഉള്ള മരച്ചോട്ടിൽ ആണ് നില്കുന്നത്, കുറെ പഴയ മോഡൽ കാറുകൾ മുൻപിൽ നിക്കുന്നുണ്ട് . മഴ കനക്കുന്നത് കണ്ടപ്പോൾ ഞങ്ങൾ അകത്തു കയറി ദേവൻ എന്നെയും കൊണ്ട് വഴി അറിയാവുന്നത് പോലെ നേഴ്സ് മാരുടെ മുറിയിലേക്ക് കയറി. എന്നിട്ട് എന്നോട് നഴ്സിന്റെ വേഷം ഇടാൻ വേണ്ടി പറഞ്ഞു.
ഞാൻ എന്താണ് നടക്കാൻ പോവുന്നത് എന്നറിയാതെ ദേവൻ പറഞ്ഞത് മാത്രം കേട്ട്, എന്റെ സിൽക്കിന്റെ ഷർട്ടും പാന്റും ദേവന്റെ മുന്നിൽ ഊരിയിട്ടു, എന്റെ നഗ്‌നത ഒരുമടിയുമില്ലാതെ ദേവനെ ഞാൻ കാണിച്ചു, നഴ്സിന്റെ വേഷം എടുത്തണിഞ്ഞു.
“ദേവന് ഡ്രസ്സ് മാറേണ്ട..”
“എന്നെ ആർക്കും കാണാൻ പറ്റില്ല”
“ചുമ്മ”
“വേണേൽ നോക്കിക്കോ”
“പെട്ടന്ന് അകത്തേക്ക് ഒരു നഴ്‌സ് കയറിവന്നിട്ടു പറഞ്ഞു, സിസ്റ്റർ വേഗം വരൂ 107 ഇലെ Patient കോംപ്ലിക്കേഷൻ ആണ്. Perinatal asphyxia ഉണ്ട്, കൂടാതെ ബ്ലീഡിങ് ഉം ഉണ്ട്.
“ദേവൻ പറഞ്ഞു, കൂടെ പൊയ്ക്കോളാൻ.”
ഞാൻ അവരുടെ ഒപ്പം പോയി. ഏനിക്ക് സത്യത്തിൽ എന്താണ് നടക്കുന്നത് എന്ന് മനസിലായില്ലായിരുന്നു. ലേബർ റൂമിന്റെ അകത്തേക്ക് നേരെത്തെ വന്ന നഴ്‌സ് കടന്നപ്പോൾ ഞാൻ കൂടെ ചെന്നു.
അവിടെ ഞാൻ കണ്ടത്, എന്റെ സ്വന്തം അമ്മ പ്രസവവേദന കൊണ്ട് പിടയുന്നു, എന്റെ കണ്ണിൽ നിന്നും വെള്ളം കുടുകുടാ എന്ന് ഒഴുകി. ഞാൻ വേഗം
💬 Comments
View all comments