കാളിക്കാവ് [Amal Srk]
📝 Ongoing
👁 300282 views ❤ 312 likes ⭐ 0.0 rating 💬 29 comments 📚 1 chapters 📅 2025-05-28
കാളിക്കാവ് Kaalikaavu | Author : Amal Srk കോളേജിൽ ഉച്ചകഞ്ഞിക്ക് ശേഷമുള്ള ഇടവേളയിൽ കാര്യമായ സംസാരത്തിലാണ് സ്‌മൃതിയും, അമ്മുവും. " എടി മല മുകളിലെ കാളി കാവ് അടിപൊളി സ്ഥലമാ.. ഞാൻ ഇന്നാള് പോയി.. നീ ഇതുവരെ പോയിട്ടില്ലല്ലോ അവിടെ " അമ്മു ചോദിച്ചു. " ഇല്ലെടി.. എന്റെ അച്ഛൻ ഈശ്വര വിശ്വസിയല്ല, അമ്മയും കണക്കാ.. ഞാൻ ഒരുപാട് തവണ ഈ കാര്യം പറഞ്ഞു നോക്കി.. എന്നെ അവര് തല്ലിയില്ലാന്നേ ഉള്ളു.. " സ്മൃതി തല കുനിച്ചുകൊണ്ട് മറുപടി നൽകി. " നിനക്ക് നിന്റെ ചേട്ടനോട് പറഞ്ഞൂടെ. ചേട്ടൻ നിന്നെ കൊണ്ട് പോകൂലെ..? " " ചേട്ടന് എന്നേ കൂടെ കൂട്ടി പോകാനൊന്നും താല്പര്യമില്ലെടി. അവര് ആൺപിള്ളേർടെ കൂടെയല്ലേ പോകുള്ളൂ.. " " നീയൊന്ന് പറഞ്ഞു നോക്ക്.. പോയാലൊരു വാക്കല്ലേ.. " " ഹും ഞാൻ പറഞ്ഞു നോക്കാം.. " വലിയ പ്രതീക്ഷയില്ലാതെ സ്മൃതി മറുപടി നൽകി. " അവിടെ പോയി മനസ്സുരുകി പ്രാർത്ഥിച്ചാൽ നമ്മടെ ആഗ്രഹങ്ങളെല്ലാം സാധിക്കും. കഴിഞ്ഞ പരീക്ഷക്ക് ലീഡർ ലക്ഷ്മിക്ക് എല്ലാ വിഷയത്തിലും മുഴുവൻ മാർക്ക് കിട്ടാൻ കാരണം കാളിയുടെ അനുഗ്രഹം ആണെന്നാ പറയുന്നേ.. ഇത്തവണത്തെ പരീക്ഷയ്ക്ക് എനിക്കും മുഴുവൻ മാർക്ക് കിട്ടും. " അമ്മു സന്ദോഷത്തോടെ പറഞ്ഞു. ഇതൊക്കെ കേട്ട് കാളി കാവില്ലേക്ക് പോകാനുള്ള സ്മൃതിയുടെ ആശ ഇരട്ടിച്ചു. അവൾ കുടിലിൽ ചെന്ന് ഈ കാര്യം അപ്പു ചേട്ടനെ അറിയിച്ചു. അപ്പു ചേട്ടൻ അവൾടെ സ്വന്തം ചേട്ടനാണ്. രണ്ട് വയസ്സ് കൂടുതൽ ഉണ്ടേലും സ്‌മൃത
super