0%

Chapter Title : കാളിക്കാവ് [Amal Srk]

Author : amal Read All Parts 2.4K

" എടി സ്മൃതി പെണ്ണെ.. കാളിക്കാവിലേക്ക് അച്ഛനും, അമ്മയും നിന്നെ കൊണ്ട് പോകില്ലാന്ന് ഒരുപാട് വട്ടം പറഞ്ഞതല്ലേ.. എന്നിട്ടും നീ എന്തിനാ അതിന് തന്നെ വാശി പിടിക്കുന്നെ..? " അപ്പു ചോദിച്ചു.

" ആഗ്രഹം കൊണ്ടല്ലേ അപ്പുവേട്ടാ.. പ്ലീസ് ഒരു തവണ എന്നെ കൊണ്ട് പൊക്കൂടെ..? " അവൾ കെഞ്ചി.

" എടി പൊട്ടി. കാളി കാവ് അങ്ങ് മലയുടെ മുകളിലാ.. ഒരു മണിക്കൂറു എടുക്കും മല കയറി അവിടെ എത്താൻ. ഞാൻ മുന്നേ ഒരുവട്ടം കൂട്ടുകാരുടെ കൂടെ അവിടെ പോയിട്ടുള്ളതാ.. നിന്നെക്കൊണ്ടൊന്നും നടക്കൂല.." അപ്പു അവളെ പുച്ഛിച്ചു.

" എനിക്ക് പറ്റും.. പ്ലീസ് അപ്പുവേട്ടാ.. 🙏🏻"

" നടക്കില്ല.. ഞാനൊന്നും ഇല്ല.. അച്ഛനും, അമ്മയും അറിഞ്ഞാ നല്ല അടി കിട്ടും.. "

" അവരറിയാതെ പോയപ്പോരെ.. "

" എങ്ങനെ..? "

" നാളെ കോളേജിലേക്കാണെന് പറഞ്ഞു പോകാം.. എന്നിട്ട് കാവിൽ പോയി കാളിയെ തൊഴുത് വൈകുന്നേരം കോളേജ് വിടുന്ന സമയം വീട്ടിൽ തിരിച്ചെത്താം.." അവൾ പ്ലാൻ പറഞ്ഞു.

" ഒന്നും നടക്കില്ല.. എന്നെ നോക്കണ്ട ഞാൻ വരില്ല. " അപ്പു ഗൗരവത്തോടെ തറപ്പിച്ചു പറഞ്ഞു.

സ്മൃതിക്ക് വിഷമമായി. അവൾ നിറഞ്ഞ കണ്ണുകളോടെ അകത്തേക്കു പോയി. കുറച്ച് കഴിഞ്ഞ് ഒരു കുടുക്കയുമായി തിരിച്ചു വന്നു.

" ഇത് ഞാൻ കുറെ കാലായിട്ട് കൂട്ടി വച്ച കാശാ.. കുടുക്ക പൊട്ടിക്കുമ്പോ മുഴുവനും ചേട്ടൻ എടുത്തോ.. ഇഷ്ട്ടുള്ള മുട്ടായികളൊക്കെ മേടിച്ചോ.. പ്ലീസ് അപ്പുവേട്ടാ…എന്നെ കൊണ്ടുപോകുവോ..? " അവൾ നിറ കണ്ണുകളോടെ യാചിച്ചു.

കുഞ്ഞു പെങ്ങളുടെ യാചന കെട്ട് അപ്പു

💬 Comments

View all comments