Chapter Title : കാമാനുരാഗം [സ്പൾബർ]
ഉടൻ മറുപടിയെത്തി.
“ഭയങ്കര തിരക്കുള്ള ആളല്ലേ… എൻ്റെ കാര്യമൊക്കെ കേൾക്കാൻ സമയമുണ്ടാവുമോ… ആവോ…”
“ അതെന്താ ചേച്ചീ അങ്ങിനെയൊക്കെ പറയുന്നത്? ചേച്ചിക്ക് എന്ത് വേണേലും എന്നോട് പറയാലോ…”
“ അങ്ങിനെ പ്രത്യേകിച്ച് പറയാനൊന്നുമില്ലടാ.. ഇവിടെ ഭയങ്കര ബോറടി… നിന്നോടെന്തെങ്കിലും സംസാരിക്കാമെന്ന് വച്ചു…”
“ ഖത്തർ എന്ന് കേട്ടപ്പോ ചാടിത്തുള്ളിപ്പോയതല്ലേ… ഇതൊക്കെ ഇങ്ങനെയേ വരൂ എന്നെനിക്ക് നേരത്തേ അറിയാം… ഫ്ലറ്റിൽ ഒറ്റക്കിരുന്ന് ശരിക്കും ബോറടിച്ചല്ലേ…”
“ അതേടാ സനൂ.. .വേണ്ടായിരുന്നു എന്ന് ഇപ്പോ തോന്നുന്നു. ഇനി എന്താടാ ചെയ്യുക..”
“ ഇനി എന്ത് ചെയ്യാൻ… അവിടെ ഹാപ്പിയായിട്ടങ്ങ് ജീവിക്കുക. അത്രതന്നെ..
പിന്നെ ബോറഡി മാറ്റാൻ എൻ്റെചേട്ടനില്ലേ അടുത്ത്..”
“ ഹും.. നിൻ്റെയൊര്ചേട്ടൻ…’’
ആ ഒരു പറച്ചിലിൽ സനൂപിന് ചെറുതായിട്ട് എന്തോ ഒന്ന് കത്തി.
“ എന്താ ചേച്ചീ… ചേച്ചി ഹാപ്പിയല്ലേ…”
അപ്പുറത്ത് ഒരൊറ്റ പൊട്ടിക്കരച്ചിൽ. അവൾ ഓഫ് ലൈനാവുകയും ചെയ്തു.
സനൂപ് അമ്പരന്നുപോയി. ഇവൾക്കിതെന്തുപറ്റി. ചേട്ടനൊപ്പം ഇവൾ ഹാപ്പിയല്ലേ? ചെറിയ എന്തോ ഒരു നിരാശ ഇവിടുന്നേ തോന്നിയിരുന്നു. രണ്ടാളും ഒറ്റക്ക് ജീവിക്കുമ്പോൾ എല്ലാം ശരിയായിക്കോളും എന്നാണ് കരുതിയത്. എന്തായാലും അത് അറിയുകയും, അതിന് പരിഹാരം കാണുകയും വേണം.
നാട്ടിലെ ദമ്പതികൾ തമ്മിലുള്ള ഒരുപാട് പ്രശ്നങ്ങളിൽ താൻ ഇടപെട്ടിട്ടുണ്ട്. അതെല്ലാം രമ്യമായി പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ഇതും പരിഹരിക്കണം.
അതിനാദ്യം പ്രശ്നമെന്താണെന്നറിയണ്ടേ.
ഏതായാലും ആദ്യം വീട്ടിൽ പോകാം അല്ലെങ്കിൽ അമ്മ ഇനിയും വിളിക്കും.
സനൂപ് വണ്ടിയെടുത്ത് വീട്ടിലേക്ക് വിട്ടു. നേരം വൈകിയതിന് അമ്മയുടെ വക ചീത്തയും, പിന്നെ ചോറും കഴിച്ച് മുകളിലുള്ള മുറിയിലേക്ക് പോയി. ഡ്രസ് മാറി മൊബൈലുമെടുത്ത് ബെഡിലേക്ക് കിടന്നു.
💬 Comments
View all comments