0%

Chapter Title : കാമാനുരാഗം [സ്പൾബർ]

Author : Spulber Read All Parts 6.7K

പിന്നെ നിഷക്ക് കോൾ ചെയ്തു.ആദ്യമായാണ് അവൾക്ക് കോൾ ചെയ്യുന്നത്. ഒറ്റ ബെല്ലിനവൾ കോളെടുത്തു.

“ ഹലോ… സനൂ..”

നല്ല സന്തോഷത്തിലുള്ള സ്വരം. ഇവളല്ലേ നേരത്തെ കരഞ്ഞോണ്ട് പോയത്.

“ ആ ചേച്ചീ… ഭക്ഷണമൊക്കെ കഴിച്ചോ..”

“ ആ…കഴിച്ചെടാ.. നീ കഴിച്ചോ…”

“ ഞാൻ കഴിച്ച് റൂമിൽ വന്ന് കിടക്കുകയാണ്. എനിക്കിനി ഇഷ്ടം പോലെ സമയമുണ്ട്. ചേച്ചി പറയാനുള്ളതൊക്കെ സാവധാനം പറഞ്ഞോ… എത്ര നേരം വേണേലും ഞാൻ കേട്ടിരിക്കാം…”

“ എടാ… എനിക്കങ്ങിനെ ഒരുപാട് പറയാനൊന്നുമില്ല…”

“ ശരിയെന്നാ.. ഞാൻ ചില ചോദ്യങ്ങൾ ചേച്ചിയോട് ചോദിക്കാം… ചേച്ചി കൃത്യമായി മറുപടി പറയണം. ഓക്കെയല്ലേ?”

അവളൊന്നാലോചിച്ചതിന് ശേഷം പറഞ്ഞു.

“ ഓക്കെ…”

“ ശരി… ആദ്യത്തെ ചോദ്യം… ചേട്ടന് എപ്പോഴാണ് ഡ്യൂട്ടി ടൈം ?...”

“ അതിനങ്ങിനെ പ്രത്യേകിച്ച് സമയമൊന്നുമില്ല. കൂടുതൽ സമയവും ഡ്യൂട്ടിയിലായിരിക്കും…”

“ ഫുൾ നൈറ്റൊക്കെ ഡ്യൂട്ടിയുണ്ടാവാറുണ്ടോ?...”

“ മിക്കവാറും ദിവസം രാത്രി കമ്പനിയിൽ തന്നെയാണ്…”

“ രാവിലെ എത്ര മണിക്കാണ് വരുന്നത്”

“ ഒരു എട്ടര , ഒൻപത് മണി..”

“ വന്നിട്ടോ..”

“ വന്നിട്ടെന്ത്.. കുളിച്ച്, ഭക്ഷണവും കഴിച്ച് കിടന്നുറങ്ങും..”

“ രണ്ട്പേരും ഒരുമിച്ച് പുറത്തേക്കൊക്കെ പോകാറുണ്ടോ..”

“ ആറ് മാസത്തിനുള്ളിൽ നാല് വട്ടം പോയി”

ഏകദേശം കാര്യങ്ങളൊക്കെ സനൂപിന് മനസിലായി.

“ ശരി… നേരത്തെ ചേച്ചിയോട് ഞാൻ ഹാപ്പിയാണോ എന്ന് ചോദിച്ചപ്പോൾ ചേച്ചിയെന്തിനാ കരഞ്ഞത്?...

മറുഭാഗത്ത് മിണ്ടാട്ടമില്ല.

“ ചേച്ചീ..”

സനൂപ് വിളിച്ചു.
“ ഉം..”

നേർത്തൊരു മൂളൽ മാത്രം.

“ ഞാൻ ചോദിച്ചത് ചേച്ചി കേട്ടില്ലേ..”

“ഉം..”

വീണ്ടും മൂളൽ’.

“

💬 Comments

View all comments