Chapter Title : കാമസൂത്ര പറയുന്നത്
കടക്കുമ്പോൾ പങ്കാളിയെ ചുംബിക്കുകയോ പുണരുകയോ ചെയ്യുക. ∙ യോനിയിൽ സ്രവങ്ങളുണ്ടായ ശേഷവും ലൈംഗികബന്ധത്തിൽ വേദന ഉണ്ടാകുന്നുവെങ്കിൽ രണ്ടുപേർക്കും സ്വീകാര്യമായ മറ്റൊന്നിലേക്കു പൊസിഷൻ ഉടൻ മാറ്റുക. ∙ സംഭോഗത്തിലൂടെ സ്ത്രീ രതിമൂർച്ഛയിലേക്കു കടക്കാൻ വൈഷമ്യം അനുഭവിക്കുന്നെങ്കിൽ മറ്റു മാർഗങ്ങളിലൂടെ അവളെ രതിമൂർച്ഛയിലേക്കു നയിക്കാൻ അവൻ ശ്രമിക്കണം. ∙ രതിമൂർച്ഛയിലും ‘ലേഡീസ് ഫസ്റ്റ്’എന്നാകട്ടെ. അവൾക്കു ഒന്നിലധികം രതിമൂർച്ഛകൾ കൈവരിക്കാൻ കഴിയും എന്നതിനാൽ സ്ത്രീയ്ക്കു പിന്നാലെ പുരുഷൻ രതിമൂർച്ഛ നേടിയെടുക്കുന്നതായിരിക്കും അഭിലഷണീയം. രതിമൂർച്ഛയിലേക്ക് വൈകി മാത്രമേ രതിമൂർച്ഛയിലേക്കു കടക്കാനാകുന്നുള്ളൂ എന്ന പരാതി പറയുന്ന സ്ത്രീകൾക്കു ലൈംഗികത ആസ്വാദ്യകരമാക്കാൻ കൂടി ചില മാർഗങ്ങൾ വാത്സ്യായനൻ കാമസൂത്രയിൽ പറയുന്നു: അവൻ നിലത്തിരിക്കുകയും അവന്റെ മടിത്തട്ട് അവൾ ഇരിപ്പിടമാക്കുകയും ചെയ്യുന്ന സെക്സ് പൊസിഷൻ തിരഞ്ഞെടുക്കുക. ഈ പൊസിഷനിൽ പുരുഷനു കൂടുതൽ സമയം ഉദ്ധാരണം നിലനിർത്താനും അതേ സമയം ലൈംഗികതയിലെ നിയന്ത്രണങ്ങളെല്ലാം സ്ത്രീയ്ക്ക് ഏറ്റെടുക്കാനും കഴിയുന്നു. അവളുടെ രതിമൂർച്ഛയെ അവൾക്കു തന്നെ നേടിയെടുക്കാൻ ഇതുവഴി കഴിയും. ആധുനിക സെക്സോളജിസ്റ്റുകൾ ഇതിനോടു ചേർത്തുവയ്ക്കുന്ന ആശയങ്ങൾ കൂടി കേൾക്കാം: സ്വയം രതിമൂർച്ഛ നേടിയേടുക്കേണ്ടതു സ്വന്തം ഉത്തരവാദിത്തം ആണെന്നു സ്ത്രീകൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. സെക്സ് പുരുഷന്റെ ജോലിയാണെന്നും എനിക്കു ലൈംഗികാനന്ദം പകരുന്നതു അവന്റെ മാത്രം ഉത്തരവാദിത്തമാണെന്നുമുള്ള സങ്കൽപ്പങ്ങൾ മനസിൽ നിന്നു പാടേ മാറ്റിക്കളഞ്ഞേക്കുക. തന്റെ ശരീരം ഉണരുന്നതെങ്ങനെയാണെന്നും അതിനുള്ള മാർഗങ്ങളെന്തൊക്കെയാണെന്നും സ്വയം മനസിലാക്കുകയും അതു പങ്കാളിയെ അറിയിക്കുകയും ചെയ്യുക. സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്. എന്തായാലും വാത്സ്യായനന്റെ കാലത്തു ലൈംഗികതയിൽ സ്ത്രീകൾ സത്യസന്ധരായിരുന്നു എന്നു വേണം കരുതാൻ. അവൾ രതിമൂർച്ഛയിലേക്കു കടക്കുന്നു എന്നതിന്റെ ലക്ഷണങ്ങൾ കാമസൂത്രയിൽ വിവരിക്കുന്നതിങ്ങനെ: രതിമൂർച്ഛയിലൂടെ
💬 Comments
View all comments