Chapter Title : കാമത്തിന്റെ കണ്ണുകളിലൂടെ ഒരു യാത്ര വിക്കിയും വീണയും 2 [Vicky]
ക്ഷമിക്കണമെങ്കിൽ എന്തെങ്കിലും തെറ്റ് ചെയ്യണം, അവനിപ്പോഴും പറയുന്നത് അവന്റെ വീണ അവനോടു ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ്."
കിടക്കയിൽ തേങ്ങലും, കരച്ചിലും, ഉമ്മവെക്കലും, കരച്ചിലും എല്ലാത്തിന്റെ ഒച്ചകൾ നിറഞ്ഞു. ഏറെ നേരം അവർ രണ്ടു പേരും പരസ്പരം കെട്ടിപിടിച്ചു മതിവരാതെ കാമിച്ചും സ്നേഹിച്ചും, പ്രേമിച്ചും കിടന്നു. ഏറെ നേരം കഴിഞ്ഞിട്ടാണ് അവർ പിരിഞ്ഞത്. വീണ തന്റെ കാലിന്റെ ചരട് അവന്റെ കയ്യിൽ കെട്ടികൊടുത്തു. നിറകണ്ണുകളോടെ, പിടയുന്ന മനസോടെ, കടിച്ചുപിടിച്ച വികാരങ്ങളോടെ കൂടെ അവൻ നടന്നകലുന്നത് അവൾ ജനലിലൂടെ നോക്കി നിന്നു. അവൻ പോയി കഴിഞ്ഞു ഏറെ നേരം അവൾ ആ കിടക്കവിരിയും തലയിണയും കെട്ടിപിടിച്ചിരുന്നു.
നേരമേറെ കഴിഞ്ഞിരുന്നു, കാമം അവിടെ നിന്ന് പോകാൻ ഒരുങ്ങുകയായിരുന്നു. വീണ ചോദിച്ചു.
"സത്യം പറ കാമം...ഞാൻ ഒരു തേവിടിശ്ശി അല്ലെ..?" "ഒരുവനെ കല്യാണം കഴിച്ചു മറ്റൊരുവനെ കിടക്കയിൽ വിളിക്കുന്ന..." "ഗർഭം ഉണ്ടായേക്കാം എന്നത് അറിഞ്ഞിട്ട് അവന്റെ സുഖത്തിനായി കൂടി ചെയ്യുന്ന..." "ഞാൻ ശരിക്കും തേവിടിശ്ശി അല്ലെ...ഒരു തെരുവ് തേവിടിശ്ശി." "നാളെ ഇത് എല്ലാവരും അറിഞ്ഞാൽ, എല്ലാവരും അത് തന്നെയല്ലേ വിളിക്കുക..ഒരു തെരുവ് തേവിടിശ്ശി..ഒരുവന് മുൻപിൽ കാൽ വിടർത്തിയ ഞാൻ ഇനി ആരുടെ മുൻപിലും കാൽ വിടർത്തും..." "കുടുംബം തകർക്കാനായി എത്തിയ പിഴച്ചവൾ...എല്ലാവര്ക്കും മാനക്കേടുണ്ടാക്കിയ..."
കാമം അവളെ ഒന്ന് നോക്കി. "വീണേ ഇതിനുള്ള ഉത്തരം ഞാനോ, അതോ വീണയുടെ വിക്കിയോ , നാട്ടുകാരോ, വീട്ടുകാരോ അല്ല പറയേണ്ടത്...വീണ തന്നെയാണ് ഇതിനുത്തരം പറയാൻ അർഹതയുള്ള ഒരേഒരു ആൾ...വീണയാണ്..കാരണം ഇത് വീണയുടെ ജീവിതം ആണ്."
"പിന്നെ മറ്റുള്ളവർ എന്ത് പറയും എന്നത്, കേരളം ഉണ്ടായ സമയം
💬 Comments
View all comments