0%

Chapter Title : കാമയക്ഷി 2 [ആര്യൻ]

Author : kkstories Read All Parts 223

എന്താ കാര്യം…? "..ലക്ഷ്യ സ്ഥാനത്തെത്തിയിട്ടും മൗനമായി നിന്ന രവിയോട് അജയൻ ചോദിച്ചു….

"എടാ ഞാൻ ചോദിക്കാൻ പോകുന്നതിനോട്‌ നീ സത്യസന്ധമായി മറുപടി പറയണം…"

"ഹ്മ്മ്.."..കാരണമറിയാത്ത ഒരു ഭയം തന്നിൽ ഉടലെടുക്കുന്നത് അജയൻ അറിഞ്ഞു…

"നിങ്ങൾ തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ "

"ഞങ്ങളോ...ഞാനും ഗോപികയും തമ്മിലാണോ..? "

"ആ..ഉണ്ടോ ? "

"ഇല്ല.."

"ആലോചിച്ച് പറ….നീയും ഗോപികയും തമ്മിലോ...അല്ലെങ്കിൽ ഗോപികയും ദേവുമോളും തമ്മിലോ…? "

"ഞാനും ഗോപികയും തമ്മിൽ ചെറിയ ചെറിയ സൗന്ദര്യ പിണക്കങ്ങൾ ഉണ്ടാകാറുണ്ട്...എന്നാലും അത്ര വല്യ പ്രശ്നങ്ങൾ ഒന്നൂല്ല…"

"ഹ്മ്മ്.."..പിന്നെയും രവിയേട്ടൻ എന്തോ ആലോചിച്ചെന്നപോലെ മിണ്ടാതെ നിന്നു…

"എന്താ ഏട്ടാ...കാര്യം പറ… ഇനിയും എന്നെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കല്ലേ…"...നിക്കക്കള്ളിയില്ലാതെ അജയൻ രവിയേട്ടന്റെ ചുമലിൽ കൈ വച് ചോദിച്ചു...അവന്റെ ശബ്ദം ചെറുതായി ഇടറുന്നുണ്ടായിരുന്നു…

"എടാ...ഞാൻ പറയാം…

ഇന്നലെ ശനിയാഴ്ച അല്ലായിരുന്നോ..ഇന്ന് സ്കൂൾ അവധിയാണല്ലോ..
അതോണ്ട് ഞാൻ രണ്ട് സ്മാൾ അടിക്കാം എന്നുള്ള രീതിയിൽ സാധനോം വാങ്ങി ഞാൻ നമ്മടെ എടപ്പാട്ടെ സജീന്റെ വീട്ടിൽ പോയി...വീട്ടിൽ ഇരുന്ന് അടിക്കാൻ എന്റെ കെട്ട്യോൾ സമ്മതിക്കില്ലല്ലോ…അവിടെയാണേൽ സമാധാനമായിട്ട് രണ്ട് പാട്ടൊക്കെ പാടി ഇരുന്നടിക്കാം..
അങ്ങനെ ഞങ്ങൾ സാധനം തീർത്തു ഒന്ന് ചെറുതായിട്ട് ഉറങ്ങി പോയി..എഴുന്നേറ്റപ്പോ രാത്രി 2 മണിയായി…
പിന്നെ ഞാൻ അവിടുന്ന് ഇറങ്ങി വീട്ടിലേക്ക് നടന്നു…
ഞാൻ നിങ്ങടെ വീടിന്റെ അടുത്തുള്ള പണ്ടത്തെ പഞ്ചായത്ത് കുളത്തിന്റെ ആ വഴിയാണ് വന്നത്…

ഞാൻ അതിന്റെ അടുത്ത് എത്താറായപ്പോളാണ് നിന്റെ ഭാര്യേം ദേവുമോളും കൂടി ആ കുളത്തിന്റെ അടുത്തോട്ടു വരുന്നത് കണ്ടത്…
ഇവര് ഈ സമയത്ത് ഇവടെ എന്തെടുക്കുവായിരുന്നു എന്ന് വിചാരിച്ചു നോക്കീപ്പോഴത്തേക്കും അവള്…."രവിയേട്ടൻ അത്രേം പറഞ്ഞു നിർത്തി

"അവള്….. അവള് എന്താ ചെയ്തേ രവിയേട്ടാ…"..അജയൻ അയാളുടെ ചുമലിൽ പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചു…

"അവള് ദേവുമോളെ വെള്ളത്തിലേക്ക് എടുത്ത് എറിഞ്ഞു….."..രവിയേട്ടൻ അജയന് മുഖം കൊടുക്കാതെ പറഞ്ഞു നിർത്തി…

അജയൻ കേട്ടത് വിശ്വസിക്കാനാകാതെ തറഞ്ഞുനിന്നു പോയി…
ആ പാവത്തിന് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു അത്…
തന്റെ ഹൃദയം ഈ നിമിഷം പൊട്ടിപ്പോകും എന്നുവരെ അജയൻ തോന്നി….

കയ്യും കാലുമെല്ലാം തളരുന്ന പോലെ തോന്നിയ അജയൻ പയ്യെ

💬 Comments

View all comments