0%

Chapter Title : കാമയക്ഷി 2 [ആര്യൻ]

Author : kkstories Read All Parts 223

അവിടെ ഇരുന്നു…
എന്നിട്ട് രവിയേട്ടന്റെ കാലിൽ മുറുകെ പിടിച്ചു പൊട്ടിക്കരയാൻ തുടങ്ങി…

"ഏട്ടാ..ന്റെ മോള്...എന്താ പറ്റിയെ ഏട്ടാ...ന്തിനാ അ...അവള്...ന്റെ മോളെ…"..

രവി അവന്റെ ഒപ്പം അവിടെ ഇരുന്നു…

"അജയാ...മോനെ….നീ വിഷമിക്കാൻ...നമ്മുടെ ദേവുമോൾക്ക് ഒന്നുമില്ല...അവള് ഇവിടെയുണ്ട്..എന്റെ വീട്ടിലുണ്ട്…"

അജയൻ ഒരു നിമിഷം അയാളുടെ മുഖത്തേക്ക് നോക്കി നിന്നു….

"ഞാൻ ആദ്യം വിചാരിച്ചത് കുഞ്ഞിനേയും കൊന്ന് അവളും ചാടി ആത്മഹത്യ ചെയ്യാൻ പോകുവാണ് എന്നാണ്…

പക്ഷെ കുഞ്ഞിനെ വെള്ളത്തിലേക്ക് ഇട്ട ഉടനെ അവൾ വേഗം വീട്ടിലേക്ക് പോയി…

അപ്പൊ തന്നെ ഞാൻ ചാടി കുഞ്ഞിനെ എടുത്തു….
വേറെ കുഴപ്പം ഒന്നുമില്ലായിരുന്നു..കുറച്ചു വെള്ളം കുടിച്ചിട്ടാണ്ടിയിരുന്നു..അത് അപ്പൊ തന്നെ ഛർദിച്ചു കളഞ്ഞു.. പിന്നെ ഇന്ന് വെളുപ്പിന് ചെറുതായി പനിക്കാൻ തുടങ്ങി…അപ്പൊ ആശുപത്രിയിൽ കൊണ്ട് പോയി മരുന്നൊക്കെ മേടിച്ചു…

രാവിലെയായിട്ട് നിന്നോട് പറയാം എന്ന് വിചാരിച്ചു...അതാ…"...രവിയേട്ടൻ അത് പറഞ്ഞു തീരുന്നതിനു മുൻപ് അജയൻ അയാളെ വിട്ട് വീട്ടിലേക്ക് ഓടി…

പറമ്പിൽ തപ്പി തടഞ്ഞു വീണിട്ടും...അതൊന്നും ശ്രദ്ധിക്കാതെ പുറകിൽ നിന്നുള്ള രവിയേട്ടന്റെ വിളികളും ഗൗനിക്കാതെ രവിയേട്ടന്റെ വീടും ലക്ഷ്യമാക്കി അവൻ ഓടി….

ഓടി വീടിനുള്ളിൽ ചെന്ന അവന് കണ്ടത് രവിയേട്ടന്റെ ഭാര്യ സിന്ധുവിന്റെ മടിയിൽ കിടന്നുറങ്ങുന്ന തന്റെ കുഞ്ഞു മോളെയായിരുന്നു…

കളഞ്ഞു പോയ ജീവൻ തിരിച്ചു കിട്ടിയ കാഴ്ചയായിരുന്നു അവന് അത്…

ഒട്ടും താമസിയാതെ ഓടി ചെന്ന് അവൻ ദേവുമോളെ വാരിയെടുത്ത് നെഞ്ചോട് ചേർത്തു….

ഉറക്കം ഉണർന്ന ദേവൂട്ടി അച്ഛെടെ സാമീപ്യം അറിഞ്ഞു അജയന്റെ ഷർട്ടിൽ അള്ളിപ്പിടിച്ചു ഉറക്കെ കരയാൻ തുടങ്ങി…..

തന്റെ മകളുടെ കണ്ണുനീർ തന്റെ നെഞ്ചിനെ ചുട്ടു പൊള്ളിക്കുന്നതായി തോന്നി…

"അച്ഛേ….അച്ഛേ….ഗോപമ്മ ദേവുമോളെ വെള്ളത്തിലിട്ടു അച്ഛേ...ദേവുമോൾ ഒത്തിരി പേടിച്ചു പോയി അച്ഛേ…."...ഏങ്ങലടിച്ചു കൊണ്ട് ദേവുമോൾ കരച്ചിലിനിടയിൽ പറഞ്ഞൊപ്പിച്ചുകൊണ്ടിരുന്നു…

"ഗോപമ്മ ദേവുമോള് വിളിച്ചിട്ട് വന്നില്ല….ദേവുമോളെ വെള്ളത്തിലിട്ടിട്ട് അമ്മ ഓടിപ്പോയി അച്ഛേ….മൊതല വരും അച്ഛേ...പാമ്പ് വരും….. ദേവു മോളെ പിടിക്കും അച്ഛേ….എന്നെ രച്ചിക്ക് അച്ഛേ…."...

ചങ്കു പൊട്ടുന്ന വേദനയോടെയാണ് അജയൻ തന്റെ കുഞ്ഞിന്റെ കരച്ചിൽ കേട്ടു കൊണ്ടിരുന്നത്….

"ദേവു മോളെ...ദേവൂട്ടിയെ….അച്ഛെടെ മുത്തേ...ഇങ്ങോട് നോക്കിയേ...അച്ഛ ഇണ്ട്ട്ടോ ദേവുമോൾടെ അടുത്ത്….മുതലയും പാമ്പും ഒന്നും വരില്ലാട്ടോ…..അച്ഛാ ഒണ്ട് ട്ടോ ഇവടെ…."...

കണ്ണീരോടെ

💬 Comments

View all comments