Chapter Title : കാമിനി 1 [SARATH]
ഒന്ന് കഴുകി. അപ്പോഴാണ് പുറത്തിന്ന് ഒരു ബിരിയാണി വില്പന കാരൻ ഹോംമേഡ് ബിരിയാണി എന്ന് വിളിച്ച് പറയുന്നത് കേട്ടത്.
ഞാൻ എന്റെ ടവൽ എടുത്തു മുഖം ഒക്കെ ഒന്ന് തുടച്ചു അയാളുടെ അടുത്തേക്ക് ചെന്നു ഒരു ചിക്കൻ ബിരിയാണിയും ഒരു കുപ്പി വെള്ളവും വാങ്ങി ഞാൻ നേരെ എന്റെ സീറ്റിലേക്ക് നടന്നു. സീറ്റിനടത്തു എത്തിയപ്പോൾ എന്റെ സീറ്റിനടത്തുള്ള ഫാമിലിയും ബിരിയാണി കഴിക്കുകയായിരുന്നു. ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ച് എന്നിട്ട് ഞാൻ എന്റെ ബിരിയാണി എടുത്തു കഴിക്കാൻ തുടങ്ങി. അപ്പോൾ ട്രെയിൻ മെല്ലെ നീങ്ങുന്നുണ്ടായിരുന്നു.
അങ്ങനെ ഫുഡ് ഒക്കെ കഴിച്ച് ഞാൻ സീറ്റിൽ മെല്ലെ ചാരി ഇരുന്നു ട്രെയിൻ യാത്ര ആയത് കൊണ്ടാണോ എന്ന് അറിയില്ല ഒരു ഷീണം പോലെ ഉണ്ടായിരുന്നു അതുകൊണ്ട് ഒന്ന് മയങ്ങാം എന്ന് കരുതി കണ്ണുകൾ അടച്ചു കിടന്നു. ട്രെയിനിന്റെ ചൂളം വിളിയുടെ ശബ്ദം കേട്ടാണ് ഞാൻ എണീറ്റത് നോക്കിയപ്പോ ട്രെയിൻ വേഗത്തിൽ പോവുന്നും ഉണ്ട് ഞാൻ ഒന്ന് വാച്ചിലേക്ക് നോക്കി സമയം 4 മണി അവൻ പോവുന്നു.ഇരുട്ട് ആയതിനാൽ എവിടെ എത്തി എന്ന് മനസിലാവുന്നില്ല ഞാൻ ഫോൺ എടുത്തു എന്നിട്ട് ട്രെയിന്റെ ഒഫീഷ്യൽ ആപ്പിൾ കേറി വണ്ടി എവിടെയത്തിന്ന് ഉള്ള ലൊക്കേഷൻ നോക്കി "പരപ്പനങ്ങാടി " കഴിഞ്ഞു ഇനി ആകെ കൊറച്ചു സ്റ്റോപ്പ് കൂടെ ഉള്ളു കോഴിക്കോട് എത്താൻ അതുകൊണ്ട് ഇനി ഉറങ്ങണ്ടാന്ന് തോന്നി.
ഇനിയും കൊറച്ചൂടെ ഇല്ലേ ഞാൻ ഇൻസ്റാഗ്രാമിലും ഫബിയിലും ഒന്ന് കേറാം എന്ന് കരുതി. അങ്ങനെ കൊറേ നേരം ഇൻസ്റ്റാഗ്രാമിൽ റീൽസ് കണ്ടിരുന്നു. ഫീഡിൽ വന്ന ഫോട്ടോകൾ
💬 Comments
View all comments