Chapter Title : കാമിനി 1 [SARATH]
നിന്ന് ഒരു ചായയും പഴംപൊരിയും കഴിച്ച് എന്റെ കാൽ നട പ്രെക്രിയ തുടർന്നു.
അങ്ങനെ നടന്നു നടന്നു ഞാൻ മാനഞ്ചിറ എത്തി ഭാഗ്യത്തിന് ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഉണ്ടായിരുന്നു ഞാൻ ഓട്ടോയിൽ കേറി നേരെ ബസ്സ്സ്റ്റാൻഡിലേക്ക്. പക്ഷെ എന്റെ നാട്ടിലേക്കുള്ള ബസ് വരാൻ ആവുന്നതേ ഒള്ളു വീണ്ടും പോസ്റ്റ്....
അവസാനം ബസ്സ് വന്നു ഞാൻ പെട്ടെന്ന് കേറി ഒരു സീറ്റിൽ ഇടം പിടിച്ചു. പെട്ടെന്ന് തന്നെ വീട്ടിൽ എത്തിയ മതിയാരുന്നു എന്നായി എന്റെ ചിന്ത കാരണം വയറിനു 8ന്റെ പണി കിട്ടി തുടങ്ങി. ദൈവം എന്റെ പ്രാർത്ഥന കേട്ടന്ന പോലെ ബസ്സ് നല്ല സ്പീഡിൽ ആണ് പോവുന്നത്.
സൈഡ് സീറ്റിൽ ആയത് കൊണ്ട് ഞാൻ പുറത്തെക്ക് നോക്കി ഇരുന്നു. അപ്പോഴാണ് പല മാറ്റങ്ങളും ഞാൻ ശ്രെദ്ധിച്ചത്, പണ്ട് ഇവിടുന്ന് പോവുമ്പോൾ കണ്ട നാട് അല്ല ഇപ്പൊ വല്ലാണ്ട് മാറി പോയി. കാട് പിടിച്ച സ്ഥലങ്ങളിൽ റെസ്റ്റോറന്റുകളും ഫുട്ബോൾ കളിക്കുന്ന ട്ടറഫുകളും മറ്റും ആണ്. അതൊക്കെ കണ്ട് എന്റെ ബസ് യാത്ര നീങ്ങി. അങ്ങനെ 1മണിക്കൂർ ബസ്സ് യാത്രക്ക് ശേഷം ഞാൻ നാട്ടിൽ കാലുകുത്തി. നാട്ടിൽ പല മാറ്റങ്ങളും എന്റെ കണ്ണിൽ പെട്ടു പുതിയ ഷോപ്പുകൾ മറ്റും വന്നിട്ടുണ്ട്.
അങ്ങനെ ഞാൻ വീട്ടിലേക്ക് നടന്നു. പോണവഴി പലരും അന്നെഷണവും മറ്റും ചോദിച്ചു. അപ്പോഴാണ് ഒരു കാർ എന്റെ സൈഡിൽ നിർത്തി കാറിന്റെ ഗ്ലാസ് മെല്ലെ താഴ്ന്നു നോക്കിയപ്പോ രമേശേട്ടൻ ആയിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. എല്ലാവർക്കും അങ്ങേരെ വലിയ കാര്യം ആണ് അത്രക്കും നല്ല മനുഷ്യൻ ആണ്.
രമേശേട്ടൻ : ആഹാ നീ വരുന്നവഴിയാണോ...
ഞാൻ : അതെ ചേട്ടാ...
രമേശേട്ടൻ : എന്നാ വാ വണ്ടിൽ കേറിക്കോ ഞാൻ അവിടെ ഇറക്കി തരാം...
ഞാൻ : ഏയ് വേണ്ട ചേട്ടാ... ഇനി നടക്കാൻ ഉള്ള ദൂരം ഒള്ളു. രമേശേട്ടൻ : ഓക്കേ ടാ... എന്ന ശെരി... പിന്നെ കാണാം.
ഞാൻ : ഓക്കേ ചേട്ടാ...
അങ്ങനെ രമേശേട്ടനോട് ബൈ പറഞ്ഞ് ഞാൻ വീട്ടിലേക്ക് നടന്നു...
വീട്ടിൽ എത്തിയപ്പോൾ ഗേറ്റ് തുറന്നിട്ടിട്ടുണ്ട്
💬 Comments
View all comments