Chapter Title : കാമിനി 3 [SARATH]
കാര്യത്തിൽ എനിക്കൊരു സംശയമില്ല മോളെ. കാരണം നാട്ടിൽ അലമ്പ് കളിച്ചു നിന്ന അവനെ പിടിച്ച് ബാംഗ്ലൂരിൽ പഠിക്കാനയച്ചപ്പോൾ എത്രത്തോളം വളരുമെന്ന് ഞാൻ കരുതിയില്ല. അഞ്ചു : മനസിലായില്ല അച്ഛാ... അച്ഛൻ : അവൻ ബാംഗ്ലൂരിൽ പഠിക്കുന്ന സമയത്ത് അവനറിയാതെ ഞാനവന്റെ കാര്യങ്ങൾ എല്ലാം ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. ഒരു സമയത്തു രാക്ഷ്ട്രിയം തലയ്ക്ക് പിടിച്ചവൻ കോളേജ് രാക്ഷ്ട്രിയത്തിലും പാർട്ടി പരിപാടികളിലും ഒരു നേതാവിനെ പോലെ മുൻ പന്തിയിലുണ്ടായിരുന്നു. കർണാടകയിലെ പ്രേമുക പാർട്ടിയുടെ നേതാവും എം.എൽ.എ യുമായ സുധീപ് ഗൗഡയുടെ കൂടെയായിരുന്നു അവൻ. അവന്റെ ആവശ്യങ്ങൾക്കായി ഞാൻ മാസാമാസം അയച്ചു കൊടുക്കുന്ന തുകയേക്കാൾ ഒരു വലിയ തുക ഓരോ മാസവും സുധീപ് ഗൗഡയിൽ നിന്നും അവനു ലഭിക്കുന്നുണ്ടായിരുന്നു. അഞ്ചു : ഇതൊക്കെ സത്യമാണോ അച്ഛാ. അച്ഛൻ : അതെ മോളെ, അവനു എന്ത് പ്രശ്നം വന്നാലും എന്താവശ്യം വന്നാലും സുധീപ് ഗൗഡയും അയാളുടെ ആളുകളും അവന്റെകൂടെയുണ്ടാവും. ഇനി രമേശനല്ല മറിച്ചാരുവന്നാലും അർജുൻ നിങ്ങളെ കൂടെ ഉള്ളടത്തോളം നിങ്ങളെ ആരും തൊടില്ല. അഞ്ചു : അച്ഛനെന്ത് തീരുമാനിച്ചാലും ഞങ്ങൾക്ക് അച്ഛനെ വിശ്വാസമാണ്. അച്ഛൻ : ഉം.. ഞാൻ പറഞ്ഞ് കുറെ കാട് കേറി...., അല്ല എന്റെ ആമി മോൾ എന്തേയ്... അഞ്ചു : അവളിവിടെ അടിച്ചുപൊളിക്കലെ...അച്ഛന്റെ കുരുട്ട് ബുദ്ധിയൊക്കെ അവൾക്ക് കിട്ടിയിട്ടുണ്ട്. ?? അച്ഛൻ : ആഹാ..❤️ അഞ്ചു : അച്ഛന്റെ രക്തത്തിൽ പിറന്ന ആമിയെയും രമേശന്റെ മോളായ എന്നെയും ഒരു വേർതിരിവും കൂടാതെ സ്നേഹിച്ച അച്ഛനോടുള്ള നന്ദി ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റില്ല. അച്ഛൻ : മോളിനി പഴയതൊന്നും ആലോചിച്ചു ഇരിക്കേണ്ട. മോളുപോയി കിടന്നോ. അഞ്ചു : ശരി അച്ഛാ.. ❤️ അച്ഛൻ : ബൈ മോളെ....
അത്രയും വായിച്ചപ്പോൾ എന്റെ കിളി പോയി. അപ്പോൾ ഞാൻ ബാംഗ്ലൂരിൽ പഠിക്കാൻ പോയമുതൽ അച്ഛൻ എന്നെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. പതിനനേട്ടമത്തെ വയസ്സിലെ ചോരത്തിളപ്പിൽ പാർട്ടിയിൽ ചേർന്നു. ഞാൻ സുധീപ് സർ എന്ന് വിളിക്കുന്ന സുധീപ് ഗൗഡയ്ക്ക് വേണ്ടി തല്ലാനും കൊല്ലാനും ഞാൻ ഇറങ്ങി പിന്നീട് അങ്ങോട്ട്. അങ്ങനെ കോളേജ് രാക്ഷ്ട്രിയത്തിൽ സജീവമായി അങ്ങനെ നേതാവ് എന്ന
💬 Comments
View all comments