0%

Chapter Title : കാമിനി 3 [SARATH]

Author : Kambikathakal Read All Parts 2.7K

നോട്ടം മാറ്റി എന്റെ കണ്ണിലേക്ക് നോക്കികൊണ്ട് " വാ...പോവാം " എന്ന് പറഞ്ഞ് അമ്മ പുറത്തേക്കിറങ്ങി. " ദൈവമേ പണി പാളിയോ... ". വീണ്ടും അച്ഛൻ ഹോണടിച്ചതും ഞാൻ വീട് എല്ലാം പൂട്ടി പുറത്തേക്കിറങ്ങി. അമ്മ ആദ്യമേ  കാറിന്റെ പിൻ സീറ്റിൽ ഇടംപിടിച്ചതിനാൽ ഞാൻ അച്ഛന്റെ കൂടെ മുന്നിലിരുന്നു ഇരുന്നത്. കാറിലിരിക്കുമ്പോഴും എനിക്കൊരു സമാധാനവും കിട്ടിയില്ല. അമ്മയുടെ മനസ്സിൽ എന്താവുമെന്നോർത്തുള്ള ആശങ്കയിലായിരുന്നു ഞാൻ . അമ്മയുടെ മുഖത്തിപ്പോൾ എന്തായിരിക്കും എന്നറിയാൻ വേണ്ടി ഞാൻ മിററിലൂടെ അമ്മയെ നോക്കി. അമ്മ ഫോൺ കൈയിൽ പിടിച്ച് എന്തോ ആലോചനയിലായിരുന്നു അമ്മ. ഇടയ്ക്ക് അമ്മയുടെ മുഖത്ത്‌ ചിരി വിടരുന്നതും ഞാൻ ശ്രെദ്ധിച്ചു. " എന്തായിരിക്കും അമ്മ ആലോചിക്കുന്നുണ്ടാവുക.... ". ഞാൻ മിററിലെ നോട്ടം മാറ്റി കുറച്ച് നേരം പുറത്തേക്ക് നോക്കിയിരുന്നു. പുറത്ത്  വിശാലമായ പടവും ചെറു തോടുകളും എന്റെ കുട്ടികാലത്തെ ഓർമ്മ പെടുത്തി. തോട്ടിൽ മീൻ പിടിച്ചു നടന്നതും ചേറിലും മണ്ണിലും കിടന്നുരുണ്ടതുമെല്ലാം ഓർമ്മയിലൂടെ പോയി. എത്ര പെട്ടന്നാണ് വർഷങ്ങൾ കടന്ന് പോയത്.  ഓരോന്ന് ആലോചിച് സമയം പോയതറിഞ്ഞില്ല. പടങ്ങളും തോടുകളും മാറി നിരനിരയായി റോഡിൽ നിർത്തിയിട്ട വണ്ടികളാണിപ്പോൾ മുന്നിൽ. അച്ഛൻ കാർ അടുത്തുള്ള പറമ്പിലേക്ക് നിർത്തി. വണ്ടി പാർക്ക് ചെയ്ത് ഞങ്ങൾ മൂന്നുപേരും അകത്തേക്ക് കേറി. അകത്തെത്തിയതും  അച്ഛനെ അറിയുന്ന നിരവതിപേർ അവിടെയുണ്ടായിരുന്നു. അവർ  എല്ലാവരും അച്ഛനോട് ബഹുമാനത്തോടും ആദരവോട്കൂടിയും കൂടിയാണ് ഞങ്ങളെ വരവേറ്റത് . അച്ഛന്റെ ചില അടുത്ത സുഹൃത്തുക്കൾ അവിടെ ഉണ്ടായിരുന്നു. അവർ എല്ലാവരും ഒരു ടേബിളിൽ ഒരുമിച്ച് കൂടി സംസാരത്തിലേർപ്പെട്ടു . അമ്മയാണെങ്കിൽ  കുറച്ചു നേരമായി

💬 Comments

View all comments