Chapter Title : കാമിനി 6 [SARATH]
അമ്പലത്തിലെ മുഴുവൻ ലൈറ്റും ഓഫ് ചെയ്യും ആ സമയത്ത് അമലിനെ പൂട്ടാൻ ആണ് ഞങ്ങളുടെ പ്ലാൻ. അതിനായി ഞങ്ങൾ കളമൊരുക്കാൻ തുടങ്ങി.
നന്ദു : അല്ലടാ അവന്റെ കൂടെ വേറെയും ടീംസ് കണില്ലേ...
അപ്പു : അത് ശെരിയാണല്ലോ....
ഞാൻ : ഞാൻ പറയാൻ പോവുന്നത് ശ്രെദ്ധിച്ചു കേൾക്കണം..
നന്ദു : മ്മ്മ്...
ഞാൻ : ആദ്യം ലൈറ്റ് ഓഫാക്കുന്നതിന്റെ തൊട്ട് മുന്നേ ഞാനും നന്ദുവും അവന്റെ അരികിലായി നിൽക്കും.
അപ്പു : എന്നിട്ട്....
ഞാൻ : എന്നിട്ട് ലൈറ്റ് ഓഫായ സ്പോട്ടിൽ ഞാനും ഇവനും കൂടെ അവനെ പിടിച്ച് വാ പോത്തി അവൻ ഇപ്പോൾ നിൽക്കുന്ന ഷെഡ് കെട്ടിയ കടയുടെ പുറകിലോട്ട് കൊണ്ട് വരും. ലൈറ്റ് ഓഫായി വെടിക്കെട്ട് തുടങ്ങി കഴിയുന്നത് വരെ ഒരു കുട്ടിയും അവിടെക്ക് ശ്രദ്ധിക്കില്ല ആ സമയത്ത് അവന്റെ കൈയോ കാലോ എന്താന്ന് വച്ചാൽ അടിച്ച് ഓടിച്ചേക്കാം.
നന്ദു : അത് കിടുക്കി....
അപ്പു : ഇനി എത്ര മിനിറ്റ് ഉണ്ട്....
ഞാൻ : ഇനിയും പത്തുമിനിറ്റ് ഉണ്ട്...
നന്ദു : എന്നാ വാ ഒന്ന് കത്തിക്കാം ഒന്ന് പവറാവട്ടെ....
അങ്ങനെ സിഗരറ്റ് വലിച്ചോണ്ടിരിക്കുമ്പോൾ കടകളിലെ ലൈറ്റ് മുഴുവനും ഓഫാക്കണം എന്ന അനൗൺസ്‌മെന്റ് വന്നത്.
അതോടെ ഞാനും നന്ദുവും മെല്ലെ അമൽ കാണാതെ അവന്റെ പിറകിലായി നിന്നു. അപ്പു ആണെങ്കിൽ അവനെ അടിക്കാനുള്ള വടിയോ കമ്പിയോ മറ്റോ എടുക്കാൻ പോയി.
പെട്ടെന്ന് എല്ലാ ലൈറ്റും ഓഫായി ആ സ്പോട്ടിൽ ഞാൻ അമലിന്റെ വാ പൊത്തി പിടിച്ചു. നന്ദു അവന്റെ കൈ പിറകിലോട്ട്
💬 Comments
View all comments