0%

Chapter Title : കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും [Hypatia]

Author : Hypatia Read All Parts 21260

കെട്ടാണ് ഉണർന്നത്. 'ദേ.. പിന്നേം ആ നമ്പറിന്ന്..' എനിക്ക് കലി വന്നിരുന്നു. ഞാൻ ഫോൺ എടുത്തു.

"ഹലോ.."

"ഹലോ..." അവിടെന്ന് ഒരു സ്ത്രീ ശബ്ദം..

"എന്താ നിങ്ങളെ ഉദ്ദേശം.. ആളെ വെറുതെ ദേഷ്യം പിടിപ്പിക്കരുത് ട്ടോ.. എന്താ നിങ്ങൾക്ക് വേണ്ടത്.." ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞ് അവസാനിപ്പിച്ചു. ഒരു കുണുങ്ങി ചിരിയാണ് മറുപടിയായി വന്നത്.

"എന്തിനാ ഇങ്ങനെ ദേഷ്യം പിടിക്കുന്നത്..."

"പിന്നെ ദേഷ്യം വരാതിരിക്കോ.. ആളെ വടിയാക്കുന്ന ഏർപ്പാട്.." എന്നും പറഞ്ഞ് ഞാൻ ഫോൺ കട്ടാക്കി.
പിന്നെ കോൾ ഒന്നും വന്നില്ല.

നേരം സന്ധ്യ കഴിഞ്ഞിരുന്നു. ഞാൻ റൂമിൽ ഫേസ് ബുക്ക് നോക്കി ഇരിക്കുകയായിരുന്നു. പുറത്ത് അച്ഛൻ വന്നതിന്റെ ബഹളങ്ങൾ കേൾക്കുന്നുണ്ട്. 'അമ്മ വലിയ വായയിൽ അച്ഛനോട് ദേഷ്യപെടുന്നുണ്ട്. എന്നത്തേയും പോലെ കുടിച്ച് വന്നതിന്റെ കലിയാണ്. 'അമ്മക്ക് ഇത് വരെ മടുത്തില്ലേ.. ഇങ്ങനെ ബഹളം വെച്ച്.' ഞാൻ മനസ്സിൽ ഓർത്തു. ആസമയം വാട്സാപ്പിൽ ഒരു മെസ്സേജ് വന്നു.

ആ നമ്പറിൽ നിന്ന് തന്നെയായിരുന്നു ആ മെസ്സേജ്.
'ഹായ്..' ഞാൻ മറുപടി കൊടുക്കാൻ പോയില്ല.

"എന്നോട് ദേഷ്യാണോ..." അല്പം കഴിഞ്ഞ് വീണ്ടും വന്നു.

"അറിയാത്ത ആളോട് എനിക്ക് ദേഷ്യം വെക്കണ്ടേ കാര്യല്യാ.." ഞാൻ മറുപടി അയച്ചു.
അപ്പോ രണ്ടു കണ്ണിലും ലവ് ചിഹ്നമുള്ള ഒരു സ്മൈലി അയച്ചു.

പിന്നെ ഒരു വോയിസ് ക്ലിപ്പ് ആണ് വന്നത്.. ഞാൻ അത് ഓപ്പൺ ചെയ്തു. ബസിലിരുന്നു ഞാൻ പാടിയ ഒരു ഹിന്ദി പാട്ടിന്റെ ഒരു റെക്കോഡ്.

"എന്ത് നല്ല വോയ്‌സാണ് ഇയാളുടെ.." തൊട്ട് താഴെ വീണ്ടും ഒരു ടെക്സ്റ്റ് വന്നു. അത്

💬 Comments

View all comments