Chapter Title : കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും [Hypatia]
തണുത്തു.
എനിക്ക് പരീക്ഷ ശരിക്കും എഴുതാൻ കഴിഞ്ഞില്ല. എപ്പോഴും അവളെ കുറിച്ചായിരുന്നു ചിന്ത. എങ്ങനെയെങ്കിലും പരീക്ഷ കഴിഞ്ഞ് അവളെ ഒരു തവണ കൂടെ കാണണം എന്നായി. ഞാൻ വേഗം എഴുതി പേപ്പർ കൊടുത്ത് പുറത്തിറങ്ങി. നേരത്തെ ഇരുന്ന ചീന മരത്തിന്റെ തിണ്ണയിൽ പോയിരുന്നു. അവൾ വരുന്നതും കാത്ത്.
അവളായിരുന്നു ആദ്യം എഴുതി ഇറങ്ങിയത്. പേപ്പർ ബാഗിൽ വെച്ച് അവൾ എന്റെ അടുത്തേക്ക് വന്നു.
"ഹായ്.."
"ഹായ്.." ഞാൻ ഒരു ചമ്മലോടെ പറഞ്ഞു.
"പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു..?"
"അറിഞ്ഞൂടാ.."
"അതെന്താ.." അവൾ ആശ്ചര്യത്തോടെ ചോദിച്ചു.
"കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റിയില്ല.. ഇയാളായിരുന്നു മനസ്സ് നിറയെ.."
അത് കേട്ട് അവളുടെ മുഖം തുടുത്തു.
"എന്റെയും.." അവൾ തല താഴ്ത്തി പറഞ്ഞു.
പിന്നെ എനിക്കും ഒന്നും പറയാൻ കഴിഞ്ഞില്ല. വല്ലാത്ത ഒരു ശൂന്യത. അപ്പോയെക്കും അവളുടെ ഫ്രണ്ട്സ് വന്നു. അവരുടെ കൂടെ അവളും പോയി. പോകുന്ന പോക്കിൽ...' വിളിക്കണേ...' എന്ന് ചുണ്ടു കൊണ്ട് പറഞ്ഞു.
പിന്നീട് പരീക്ഷ കഴിയുന്നത് വരെ ഹൃദയം കീറുന്ന ഈ നോട്ടവും അവിടെയും ഇവിടെയും തൊടാതെയുള്ള മുറിഞ്ഞ സംസാരവും മാത്രമായിരുന്നു. പക്ഷെ എനിക്ക് അത് ധാരാളമതിയായിരുന്നു. പരീക്ഷയുടെ അവസാന ദിവസം ഞാൻ അവളെ കാണാനുള്ള ആവേശത്തിൽ പേപ്പർ കൊടുത്ത് വേഗം ഇറങ്ങി. മുകൾ നിലയിലായിരുന്നു എനിക്ക് എക്സാം. ഞാൻ വേഗത്തിൽ സ്റ്റെപ്പുകൾ ഓടിയിറങ്ങി. ചീന മരചുവട്ടിലെത്തിയപ്പോൾ, എന്നെയും കത്ത് നേരത്തെ വന്നിരിക്കുന്ന എന്റെ പ്രേമ ഭാജ്യത്തെയാണ് ഞാൻ കണ്ടത്. ഞാൻ വല്ലാതെ കിതച്ചിരുന്നു.
ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു. ഒരു കൈ പത്തിയുടെ അകലെ ഞങ്ങൾ പരസ്പ്പരം തൊടാതെ
💬 Comments
View all comments