0%

Chapter Title : കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും [Hypatia]

Author : Hypatia Read All Parts 21250

കല്യാണം കഴിഞ്ഞിട്ടിപ്പോ മൂന്ന് വര്ഷം കഴിഞ്ഞു. കുട്ടികൾ ഒന്നും ആയില്ല.

ഇത് എന്റെ കുടുമ്പത്തിന്റെ കഥയാണ്. ഈ കഥയിൽ അച്ഛന് വലിയ റോളൊന്നും ഇല്ലെങ്കിലും അച്ഛന്റ്റെ ഒരു ദുശീലമാണ് ഈ കഥയുടെ ആധാരം. പട്ടാളത്തിലായിരുന്ന കാലത്ത് മുസൂരിയിലെ തണുപ്പിനെ അതിജീവിക്കാൻ അച്ഛൻ മദ്യം സേവിച്ച് തുടങ്ങിയിരുന്നു. ആ കാലാവസ്ഥയിൽ അത് അനിവാര്യമായിരുന്നത് കൊണ്ട് 'അമ്മ എതിർപ്പോന്നും പറഞ്ഞിരുന്നുമില്ല . എന്നാൽ നാട്ടിൽ വന്നിട്ടും അച്ഛൻ മദ്യപാനം നിർത്താൻ കഴിഞ്ഞില്ല. മാത്രവുമല്ല, മറ്റൊരു ജോലിയും നോക്കാതെ പട്ടാളത്തിലെ വീരസാഹസിക കഥകളും പറഞ്ഞ് കള്ളും കുടിച്ച് നടന്നു. പട്ടാളത്തിൽ അത്ര വലിയ ജോലിയോന്നും ആയിരുന്നില്ലെങ്കിലും, നാട്ടുകാർ ഒരു യഥാർത്ഥ പട്ടാളക്കാരന്റെ വില അച്ഛൻ കൊടുത്തിരുന്നു. അത് മുതലാക്കി പലരുടെയും കയ്യിൽ നിന്നും കടം വാങ്ങിയും അമ്മയുടെ പേഴ്‌സിൽ നിന്നും പണം മോഷ്ടിച്ചും അച്ഛൻ മദ്യം കഴിക്കാൻ തുടങ്ങി. രാത്രി കാലങ്ങളിൽ ഹിന്ദി പാട്ടും പാടി ആടിയാടി വീട്ടിലേക്ക് വരുന്ന അച്ഛൻ എന്റെ ജീവിതത്തിലെ ഒരു പതിവ് കാഴ്ച്ചയായി.

അച്ഛന്റെ മദ്യപാനം അമിതമാവുന്നത് കണ്ടതോടെ 'അമ്മ പണം കൊടുക്കുന്നത് നിർത്തി. മാത്രവുമല്ല അച്ഛന് കിട്ടുന്ന സ്ഥലങ്ങളിൽ നിന്ന് പണം മാറ്റിവെക്കാനും 'അമ്മ തുടങ്ങി. അതോടെ സൗമ്യനായിരുന്ന അച്ഛൻ അക്രമകാരിയായി. എന്നും രാത്രിയിൽ അമ്മയെ ചിത്ത പറയാനും ഉപദ്രവിക്കാനും തുടങ്ങി. ആദ്യമൊക്കെ രാത്രിയിലെ ബഹളം കേട്ട് അയല്പക്കത്തെ ആളുകൾ ഓടി വന്നിരുന്നെങ്കിലും പിന്നെ പിന്നെ ആരും വരാതായി. അവർക്കും ആ ബഹളങ്ങൾ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു. എന്റെ വീട്ടിൽ ബഹളം തുടങ്ങുമ്പോൾ, '.. ആഹ്... പട്ടാളം തുടങ്ങി..' എന്ന് അയല്പക്കകാർ പരസ്പ്പരം കളി

💬 Comments

View all comments