Chapter Title : കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും 2 [Hypatia]
അറിഞ്ഞിരിക്കുന്നു. അതും എന്റെ കാമുകി. ദൈവമേ... ഈ കുരുക്കിൽ നിന്നും എങ്ങനെയാണ് ഊരുന്നത്. ചിന്തകൾ വഴി തെറ്റിയിരുന്നു.
"അഭീ..." എന്റെ കാതിൽ വീണ്ടും ദിവ്യയുടെ ശബ്ദം മുഴങ്ങി. ആ ശബ്ദം എന്റെയുള്ളിൽ ഭയമാണ് ഉണ്ടാക്കിയത്. ഏതോ പിശാചിന്റെ ശക്തിയിൽ ഞാൻ ഫോൺ കട്ട് ചെയ്തു. അകെ വിയർത്തിരുന്നു. കയ്യും കാലും വിറയ്ക്കുന്നത് പോലെ തോന്നുന്നു. ചുറ്റും ഇരുട്ടാണ്. ഷോപ്പ് അടച്ച് വരുന്ന വഴിയിലാണ്. എന്താണ് ചെയ്യേണ്ടതെന്ന ധാരണയില്ല. ഞാൻ വീട്ടിലേക്ക് ഓടി.
"എന്താടാ പേടിച്ച് ഓടുന്നെ... ഇന്നും പട്ടി ഓടിച്ചോ..." 'അമ്മ ചോദിച്ചു.
"ആഹ്...." എന്തോ ഓർത്തിട്ടെന്ന പോലെ ഞാൻ പറഞ്ഞു.
"എന്താടാ.. മുഖമൊക്കെ കരുവാളിച്ചിരിക്കുന്നെ... നീ വല്ലതും കണ്ട് പേടിച്ചോ..?" 'അമ്മ എന്റെ പരിഭ്രമം കണ്ട് അടുത്ത് വന്ന് എന്റെ കവിളിൽ തലോടി ചോദിച്ചു.
"ഹേയ് ഒന്നുല്ല..." അമ്മയുടെ കൈ തട്ടി മാറ്റി ഞാൻ അകത്തേക്ക് പോയി. 'അമ്മ സംശയത്തോടെ എന്നെ പിന്നിൽ നിന്നും നോക്കുന്നുണ്ടായിരുന്നു. കുളി കഴിഞ്ഞ് ഞാൻ നേരെ മുറിയിലേക്ക് പോയി. കഴിക്കാൻ തോന്നിയില്ല. കിടന്നപ്പോഴും ചിന്ത ദിവ്യയിൽ തന്നെ തറഞ്ഞു നിന്നു. ചേച്ചി റൂമിൽ കയറിയതോ, വാതിലടച്ച് എന്റെ അടുത്ത് വന്ന് കിടന്നതോ ഞാൻ അറിഞ്ഞില്ല.
"ഡാ.. എന്താടാ നിനക്ക് പറ്റിയത്..." ചേച്ചി എന്നെ കുലുക്കി വിളിച്ചു.
"ഹേ... ഹേ.. ഒന്നുല്ല.." മറ്റേതോ ലോകത്ത് നിന്നെന്ന പോലെ ഞാൻ പറഞ്ഞു.
"പറയടാ.. എന്താടാ നിന്റെ പ്രശ്നം... നീ എന്തിനാ ഇങ്ങനെ പേടിച്ചിരിക്കുന്നെ..." അപ്പോഴാണ് എന്റെ മുഖത്ത് ഭയമാണുള്ളത് എന്ന് ഞാൻ മനസ്സിലാക്കിയത്. ഞാൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു. അത് വല്ലാതെ വികൃതമായിരിക്കണം.
💬 Comments
View all comments