0%

Chapter Title : കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും 2 [Hypatia]

Author : Hypatia Read All Parts 16783

ഒന്ന് ചിരിക്കാൻ ശ്രമിച്ചു നടന്നില്ല. ഞാൻ തലയിണയിലേക്ക് കിടന്നു. ചേച്ചി എന്റെ അടുത്ത് കിടന്ന് എന്നെ ചുറ്റി പിടിച്ചു. ചേച്ചി പിന്നീട് ഒന്നും മിണ്ടിയില്ല. എന്നെ ചുറ്റിപിടിച്ച കൈ എന്റെ പുറത്ത് താളം പിടിക്കുന്നുണ്ട്. ഒരേ തലയിണയിൽ തലവെച്ചത് കൊണ്ട് ചേച്ചിയുടെ ചുടു നിശ്വാസം എന്റെ കവിളിൽ തട്ടുന്നുണ്ട്.

"അഭീ...." കുറെ നേരത്തിന് ശേഷം ചേച്ചി എന്നെ വിളിച്ചു.

"മ്മ്..." ഞാൻ ഒന്ന്. മൂളി മനസ്സ് ഒന്ന് ശാന്തമായത് പോലെ എനിക്ക് തോന്നിയിരുന്നു.

"ആരാ... മോനെ ഈ ദിവ്യ..." ഞെട്ടി തിരിഞ്ഞ് ഞാൻ ചേച്ചിയെ നോക്കി. അകെ തളർന്ന് പോകുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഈ പെണ്ണുങ്ങൾ എങ്ങനെയാണ് എന്റെ മനസ്സിലേക്ക് കയറുന്നത്. ചേച്ചി എന്നെ തന്നെ നോക്കി നിൽക്കുകയാണ്. എന്റെ ഉച്ഛ്വാസ നിശ്വാസങ്ങളുടെ വേഗത കൂടിയിരുന്നു. ചേച്ചി എന്നെ മിഴിച്ച് നോക്കുകയായിരുന്നു. എന്താണ് ആമുഖത്തെ ഭാവം എന്ന് എനിക്ക് മനസ്സിലായില്ല.

"നീ പിറുപിറുക്കുന്നുണ്ടായിരുന്നു.. ദിവ്യ.. ദിവ്യാന്ന്.." ചേച്ചി മലർന്ന് കിടന്നു കൊണ്ട് പറഞ്ഞു. വീണ്ടും കുറെ നേരത്തെ മൗനം.

"മോനെ... എന്ത് പ്രശനമാണെങ്കിലും നിനക്ക് എന്നോട് പറയാം... ചേച്ചി കൂടെ ഉണ്ടാവും... പിന്നെ ചേച്ചി നിർബന്ധിക്കില്ല.. മോൻ പറയണമെന്ന് തോന്നുമ്പോ പറഞ്ഞാൽ മതി... ഇപ്പൊ മോൻ ഉറങ്ങിക്കോ...ഒന്നും ആലോചിക്കണ്ട..." കലങ്ങി മറിഞ്ഞ എന്റെ ഹൃദയത്തിലേക്ക് ആ വാക്കുകൾ ഒരു തണുപ്പ് കോരിയിട്ടു. ഞാൻ കണ്ണുകളടച്ചു. എന്നെ ഉറക്കം തൊട്ടില്ല. ദിവ്യയും ചേച്ചിയും എന്റെ ചിന്തകളിൽ ഒരു ഭാരം പോലെ കയറിയിരിക്കുന്നു. രണ്ടു പേരും രണ്ടു ദിശയിലേക്ക് എന്നെ വലിക്കുന്നു. ചവച്ചരച്ച ച്യുയിങ്ങം പോലെ ഞാൻ വലിഞ്ഞ്

💬 Comments

View all comments