Chapter Title : കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും 3 [Hypatia]
നീട്ടി ശിൽപയെ കെട്ടി പിടിച്ചു. ശിൽപയുടെ കണ്ണുകൾ പതിയെ നിറയുന്നത് ഞാൻ അറിഞ്ഞു. ഞാൻ കഥയറിയാതെ മിഴിച്ച് നിൽക്കുകയായിരുന്നു.
"ഞാൻ നിങ്ങളെ വെറുതെ വിഷമിപ്പിച്ചുലെ..." അൽപ്പം കഴിഞ്ഞു ചേച്ചിയുടെ തോളിൽ നിന്നും എഴുനേറ്റ് കണ്ണുകൾ തുടച്ച് കൊണ്ട് ശില്പ പറഞ്ഞു. അപ്പോൾ അവൾ വല്ലാതെ ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
"നീങ്ങൾ ഇരിക്ക് ഞാൻ ചോക്ലേറ്റ് എടുക്കാം.." എന്നും പറഞ്ഞു ശിൽപ്പ എഴുനേറ്റു.
"ചോക്ലേറ്റ് മാത്രം പോര നീ കൊണ്ടുവന്നത് മൊത്തം ഞങ്ങൾക്ക് കാണണം.." ചേച്ചി ചിരിച്ച് കൊണ്ട് പറഞ്ഞു.
"ദേ ഇരിക്കുന്നു അത് മുഴുവൻ നിനക്കുള്ളതാണ്.." മൂലയിൽ ഇരിക്കുന്ന വലിയ കർബോഡ് പെട്ടി ചുണ്ടികൊണ്ട് ശില്പ പറഞ്ഞു.
ഞാൻ ആ മൂലയിലേക്ക് നോക്കി. അത്യാവശ്യം വലിപ്പമുള്ള ഒരു പെട്ടി. പ്ലാസ്റ്റിക്ക് ടാപ്പ് കൊണ്ട് വരിഞ്ഞു ചുറ്റിയിരിക്കുന്നു. അതിന്റെ പുറത്ത് 'SHILPA C, DUBAI TO KOCHIN' എന്ന് വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നു.
"എടി ശിൽപ്പെ ഒരു കത്തിയെടുത്തോ നമുക്ക് ഇത് പൊളിച്ച് നോക്കാം.." അകത്തേക്ക് പോയ ശിൽപ്പയോട് ചേച്ചി വിളിച്ചു പറഞ്ഞു. ചേച്ചി ആ പെട്ടിക്ക് ചുറ്റും നടന്നുനോക്കുക്കയായിരുന്നു.
അതൊരു അത്യാവശ്യം വലിയ പെട്ടിയായിരുന്നു. 'ഇതിനുമാത്രം എന്തായിരിക്കും അതിൽ..' എന്നു ഞാനാലോചിക്കാതിരുന്നില്ല. ശിൽപ്പ ചേച്ചി കത്തികൊണ്ട് വന്നു. ചേച്ചി അത് വാങ്ങി പെട്ടിയിൽ കെട്ടിയിരുന്ന ഓരോ കയറുകളും അറുത്ത് വിട്ടു. ആ സമയത്താണ് എന്റെ പോക്കറ്റിൽ ഇരുന്ന ഫോൺ അടിച്ചത്. ഫോൺ എടുത്ത് നോക്കിയപ്പോൾ അമ്മയാണ്.
"ഹലോ.. എന്താ അമ്മെ..?" എന്റെ ചോദ്യം കേട്ട ചേച്ചി എന്നെ ഒന്ന് തിരിഞ്ഞു നോക്കി.
"അച്ഛൻ റോഡിൽ വെള്ളമടിച്ച് ആരോടോ അടിയുണ്ടാക്കിയെന്ന്...
💬 Comments
View all comments