Chapter Title : കാണാമറയത്ത് 2 [രേഖ]
മനസ്സ് അനുവദിക്കുന്നില്ല വെറുതെ ദേഷ്യം വരുവാ ... എന്തോ ഒരു ജാതി അവസ്ഥയിലൂടെയാണ് ഞാൻ പോയിക്കൊണ്ടിരിക്കുന്നത് . നമുക്ക് ഒന്ന് അടുത്തില്ലാതെയാകുമ്പോളാണ് അതിൻ്റെ വില മനസ്സിലാകുന്നത് എന്ന് പറയുന്നത് എത്രയോ സത്യമാണ് ജോയിച്ചൻ ഇത്രയും ദിവസം ഒപ്പമുണ്ടായിട്ടും ഇതുപോലെ ഇങ്ങിനെ ജോയിച്ചനെമാത്രം ഞാൻ ആലോചിച്ചിരുന്നിട്ടില്ല.
ഞാൻ എൻ്റെ റൂമിൽകയറി വാതിലടച്ചു .... ജോയിച്ചനെ വിളിക്കാതിരിക്കാൻ എനിക്ക് കഴിയില്ല അത്തരത്തിലുള്ള ഒരു അവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോകുന്നത് ഈ മദ്യത്തിനും മയക്കുമരുന്നിനും നമ്മൾ അടിമപ്പെട്ടുപോകുന്നതിനേക്കാൾ തീവ്രമാണ് ഒരാളുമായി പ്രണയത്തിൽ ഇരിക്കുമ്പോൾ എന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു.
ഞാൻ ജോയിച്ചൻ വിളിക്കാനായി ഫോണെടുത്തു ...നമ്പർ ഡയൽ ചെയ്തു
ജോയിച്ചൻ : ഹായ് പ്രിയ
ജോയിച്ച പ്ളീസ് എനിക്ക് ഇപ്പോൾ കാണാൻ തോന്നുവാ ... എന്തിനാ ജോയിച്ച എന്നെ ഇങ്ങിനെയാക്കിയേ ... ജോയിച്ചൻ അഭിനയിക്കാൻ പറഞ്ഞപ്പോൾ അഭിനയിക്കല്ല നമ്മൾ ചെയ്തത് ജീവിക്കാണ് ... എനിക്ക് പറ്റുന്നില്ല ഇച്ചായ ... എന്നാതിനാ എന്നെ ജോയിച്ചനോട് ഇത്രക്കും അടുപ്പിച്ചേ ... ഇച്ചായൻ ഇല്ലാതെ പറ്റുന്നില്ലെനിക്ക്
മറുപടിക്ക് കാതോർക്കാതെ ഞാൻ പറയുമ്പോൾ ജോയിച്ചനും എന്തോ പറയാൻ ശ്രമിക്കുന്നുണ്ട് പക്ഷെ ഞാൻ അതിനനുവദിക്കാതെ തേങ്ങിക്കൊണ്ടേയിരുന്നു ഒരു പ്രണയിനിയെപോലെ ... പോലെയല്ല അതുതന്നെയാണ് ഞാൻ ജോയിച്ചൻ്റെ മാത്രം പ്രണയിനിയാണ്
ജോയ് : നീ ആ വീഡിയോ ഒന്ന് ഓണാക്കു .... എൻ്റെ പ്രിയകുട്ടിയുടെ മുഖം എന്നതിനാ ഇങ്ങിനെ വാടിയെക്കുന്നെ ... ഇച്ചായൻ ഒപ്പം ഉണ്ടല്ലോ . ഞാനും അതെ അവസ്ഥയിലാണ് ഇന്നലെവരെ നിന്നുമാത്രം ചുറ്റിലും കണ്ടിട് ഇന്ന് ഇല്ലാതായപ്പോൾ എനിക്കും സഹിക്കുന്നില്ല ...ഞാൻ അങ്ങോട്ട് വന്നോട്ടെ ?...
ഇപ്പോഴോ! ...?
💬 Comments
View all comments